ഹരിയും പൂവനും ഈ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ 🐓




ഹരിയും  പൂവനും ഈ വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ   🐓


ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരിഇരുപതിന്സെൻട്രൽ പിക്ചേഴ്സ്പ്രദർശനത്തിനെത്തിക്കുന്നു.


താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെസാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്.


വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ,തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ്.എ.ഡി.ക്കൊപ്പം തിരക്കഥാരചനയിൽപങ്കാളിയായിട്ടണ് വിനീതിന്റെചലച്ചിത്രരംഗത്തേക്കുള്ള കടന്നുവരവ്.


ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ്ഈചിത്രംനിർമ്മിക്കുന്നത്.ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് പൂവൻ്റെ കഥ നടക്കുന്നത്.


ഇക്കുറിയും താരപ്പൊലിമയില്ല. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്.അമച്വർ നാടക രംഗങ്ങളിലുള്ളവരുംതീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും. 


സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന. സാധാരണക്കാരായ ഒരു സംഘം ആൾക്കാർ താമസിക്കുന്ന ഒരു പ്രദേശത്താണ്കഥനടക്കുന്നത്.ഇവർക്കിടയിലെ ഹരി യുവാവിനെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിലുണ്ട്.  ഇതിനിടയിൽ ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്നങ്ങൾ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം രസകരമായിഅവതരിപ്പിക്കുന്നത്.


എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്ആൻ്റണി വർഗീസാണ്ഹരിയെ അവതരിപ്പിക്കുന്നത്.റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം,, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുൺ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.


സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു .സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം -സാബു മോഹൻ.മേക്കപ്പ് -സിനൂപ് രാജ്.കോസ്റ്റ്യം -ഡിസൈൻ - ധന്യാബാലകൃഷ്ണൻചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ, എം.


അസോസ്സിയേറ്റ് ഡയറക്ടേർസ്‌ വിഷ്ണുദേവൻ,സനാത്ശിവരാജ്‌സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ,ജോസി.ഫിനാൻസ്കൺട്രോളർഉദയൻകപ്രശ്ശേരി.പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്പ്രൊഡക്ഷൻഎക്സിക്കുട്ടീവ് - രാജേഷ് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ. പി.ആർ. ഒ :വാഴൂർ ജോസ്.


സലിം പി. ചാക്കോ .


No comments:

Powered by Blogger.