വാസുദേവ് സനൽ ചിത്രം 'അന്ധകാര' ചിത്രീകരണം തുടങ്ങി.




വാസുദേവ് സനൽ ചിത്രം 'അന്ധകാര' ഷൂട്ടിംഗ് ആരംഭിച്ചു!!


പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര' ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളം ആലുവയിൽ ഇന്ന് രാവിലെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു. ഇന്ന് തന്നെ ചിത്രികരണം ആരംഭിക്കുകയും ചെയ്തു. ഹയ എന്ന സിനിമയാണ് വാസുദേവ് സനൽ ഒടുവിലായി സംവിധാനം ചെയ്തത്.


പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലെറാണ് 'അന്ധകാര' എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നറിയുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ, മറീന മൈക്കൽ,സുധീർ കരമന, കെ ആർ ഭരത് (ഹയ ) തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചർച്ചായാക്കുകയാണ്.


ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമ്മിക്കുന്നത്.ഗോകുല രാമനാഥൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അരുൺ തോമസ് എഡിറ്റിംഗ് നിർവഹിക്കുന്നു,അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,ആർട്ട് - ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ,സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് - ജിനു അനിൽകുമാർ

No comments:

Powered by Blogger.