" തേര് " ജനുവരി ആറിന് റിലീസ് ചെയ്യും.

 ഫാമിലി ആക്ഷൻ ത്രില്ലറുമായി വീണ്ടും എസ്‌. ജെ. സിനു; അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രമാണ് 'തേര്‌‌' .ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം നിർമിച്ച്,‌ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.'ജിബൂട്ടി'ക്ക്‌ ശേഷം അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രമായിരിക്കും തേര്‌.ചതുരംഗക്കളവും, അതിലെ തേരും, പൊലീസ്‌ തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റർ നിഗൂഢത പടർത്തുന്നുണ്ട്‌‌‌. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രം. ‌

കുടുംബകഥയുടെ പാശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.ബാബുരാജ്, കലാഭവൻഷാജോൺ,വിജയരാഘവൻ,സഞ്ജുശിവറാം,പ്രശാന്ത്അലക്സാണ്ടർ, ശ്രീജിത്ത് രവി,അസീസ്നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ, വാർത്താ പ്രചരണം: പി. ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം. ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.