ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ .
ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ .
ഷാര്‍ജ: പ്രശസ്ത ഗാനരചയിതാവും കവിയും കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായബി.കെഹരിനാരായണന് ഗോള്‍ഡന്‍ വിസ.മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗവര്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.സാംസ്‌കാരിക വകുപ്പിന്റെ നോമിനേഷന്‍ പ്രകാരമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്.
ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ കസ്റ്റംസ് മാനേജര്‍ അലി സാലെം അല്‍ ഷംസി, അറേബ്യന്‍ ബിസിനസ് സെന്റര്‍ ഓപെറേഷന്‍ മാനേജര്‍ ഫിറോസ്ഖാന്‍, അഡ്വ്ക്കറ്റ് സുജിത് മാത്യു , ശ്രീകൃഷ്ണ കോളേജ് അലുമിനി ദുബൈ പ്രസിഡ്ന്റ് ജയരാജ്, നാലുകെട്ട് റെസ്റ്റോറന്റ് മനേജര്‍ ഷാജു എന്നിവര്‍ സംബന്ധിച്ചു.
ദുബായ്ഗവര്‍മെന്റിനുംവിസക്കുവേണ്ടി എല്ലാവിധ നടപടി ക്രമങ്ങളും സാധ്യമാക്കിയ ഷെയ്ഖ് സായിദ് റോഡിലെ അറേബ്യന്‍ ബിസിനസ് സെന്ററിനും മറുപടി പ്രസംഗത്തില്‍ ഹരിനാരായണന്‍നന്ദിഅറിയിച്ചു,ഹരിനാരായണന്‍ എഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതപരിപാടി ചടങ്ങിന്റെ ഭാഗമായി നടന്നു.
കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതിയിരുന്ന ഹരിനാരായണന്‍ 2010 ല്‍'ത്രില്ലര്‍'സിനിമക്ക്പാട്ടെഴുതികൊണ്ടാണ്ചലച്ചിത്രഗാനശാഖയിലേക്ക് ചേക്കേറുന്നത്.'1983' എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ... എന്ന ഗാനത്തിലൂടെ ജനപ്രിയ ഗാനരചയിതാവായി.എസ്രയിലെ ലൈലാകമേ..,ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ..,തീവണ്ടിയിലെ ജീവാംശമായി താനേ..ജോസഫിലെ കണ്ണെത്താദൂരം,സൂഫിയുംസുജാതയിലേയും വാതിക്കല് വെള്ളരിപ്രാവ്... തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളസിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.ഗാനരചനക്കുള്ള സംസ്ഥാനപുരസ്‌ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്.
No comments: