" ജിന്ന് " ജനുവരി ആറിന് തിയേറ്ററുകളിൽ എത്തും.
സൗബിൻ സാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ ചിത്രമാണ് " ജിന്ന് " . ഈ ചിത്രം ജനുവരി ആറിന് തീയേറ്ററുകളിൽ എത്തും.

ഷറഫുദീൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു എസ്.ജോസഫ് എഡിറ്റിംഗും , പ്രശാന്ത്പിള്ള സംഗീതവും, സന്തോഷ് വർമ്മ, അൻവർ അലി എന്നിവർ ഗാനരചനയും, ഗോകുൽദാസ് , അഖിൽരാജ്എന്നിവർകലാസംവിധാനവും,ആക്ഷൻ കോറിയോഗ്രാഫി ജോളി മാസ്റ്റർ , മാഫിയ ശശി എന്നിവരും നിർവ്വഹിക്കുന്നു. ദുൽഖർ സൽമാന്റെ " കലി"എന്നചിത്രത്തിന്റെതിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ് തിരക്കഥയും സംഭാഷണവും ഏഴുതിയിരിക്കുന്നത്. 


സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.