കോമഡി പശ്ചാത്തലത്തിൽ " എന്നാലും ന്റെളിയാ " .




 


Rating : 3.5 / 5.
സലിം പി. ചാക്കോ
cpK desK.



ബാഷ്‌മുഹമ്മദ്  സംവിധാനം ചെയ്യുന്ന ചിത്രമാണ്  " എന്നാലും ന്റെളിയാ" .
സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ സിദ്ദിഖ്, ലെന,മീരാ നന്ദൻ, ജോസ്ക്കുട്ടി,അമൃത,സുധീർപറവൂർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയാണ് " എന്നാലും ൻ്റെളിയാ".സുരാജ്പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഗൾഫിലെകുടുംബപശ്ചാത്തലത്തിലൂടെയുള്ളതികഞ്ഞനർമ്മചിത്രമാണ്.


ലക്ഷ്മിയുടേയും ബാലുവിന്റെയും കഥ പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എട്ട് വർഷമായി ഒരു കുഞ്ഞിക്കാൽ കാണാൻ ആ​ഗ്രഹിക്കുന്ന ദമ്പതികളാണ് ഇരുവരും .
ഇരുവരുടെയും ജീവിതത്തിൽ മാറ്റം വരുത്താൻ ഉതകുന്ന മൂന്ന് ദിവസമാണ് ഡോക്ടർ നൽകിയിരിക്കുന്നത്. ജീവിതത്തിലെഏറ്റവുംസന്തോഷകരമായ നിമിഷത്തിന് വേണ്ടി ദമ്പതികൾ കാത്തിരിക്കുമ്പോൾ,ആദിവസങ്ങളില്‍ അവരെതേടിഎത്തുന്നത്അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ്. 

ലക്ഷ്മിയുടെ സഹോദരൻ വീട്ടിലേക്ക് വരുന്നതോടെയാണ് കഥ മറ്റൊരു തലത്തിലേക്ക്പോകുന്നത്.ഇവിടെയാണ് കരീമും സുൽഫിയും ഉള്ളത്. പ്രത്യേക ഒരു കാരണത്താൽ ബാലുവിന്റെയും കരീമിന്റെയും ഫാമിലികൾ തമ്മിൽ കാണാനും തർക്കത്തിൽ ഏർപ്പെടാനും കാരണമാകുന്നുണ്ട്. ആ തർക്കം പിന്നീട് സൗഹൃദത്തിലേക്ക് വഴിവയ്ക്കുകയാണ്.  നാട്ടുകാർ എന്തു വിചാരിക്കുമെന്ന്പറഞ്ഞ്ജീവിക്കുന്ന വരെയും മക്കൾകാരണംസമാധാനം ഇല്ലാത്തമാതാപിതാക്കളെയും വർക്ക് പ്രഷർ കാരണംബുദ്ധിമുട്ടുന്നവരെയും  പ്രമേയത്തിൽചുണ്ടികാട്ടുന്നു.



ദുബൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളായ രണ്ട് കുടുംബത്തിന്റെ കഥയാണ് ' എന്നാലും ന്‍റെളിയാ' പറയുന്നത്. ഇൻഷുറൻസ് ഏജന്റ് ആയ ബാലകൃഷ്ണൻ, അയാളുടെ    ഭാ​ര്യ ലക്ഷ്മി, അളിയൻ വിവേക്, അബ്ദുൾ കരീം, ഭാര്യ സുൽഫി, അവരുടെ മകൾ ഇസ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . 


ബാലകൃഷ്ണനായി സുരാജും ലക്ഷ്മി ആയി ഗായത്രി അരുണും , കരീം എന്ന കോൺട്രാക്ടറായി സിദ്ദിഖും മകളെ കുറിച്ചുള്ള ആകുലതകൾ മനസ്സിൽ കൊണ്ട് നടക്കുന്ന സുൽഫിയായി ലെനയും ഗംഭീര അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. പക്കാ ഫാമിലി കോമഡി എന്റർടെയ്നറിനെ മികച്ച രീതിയിൽ ബാഷ് മുഹമ്മദ് അവതരിപ്പിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.