വിപിൻദാസിന്റെ " ഗുരുവായൂരമ്പല നടയിൽ " . പൃഥിരാജ് സുകുമാരനും , ബേസിൽ ജോസഫും മുഖ്യവേഷങ്ങളിൽ.


പുതുവർഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന് പേരിട്ട ചിത്രം 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യും. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്.

 'കുഞ്ഞിരാമായണം' സിനിമയ്ക്ക് ശേഷം ദീപു പ്രദീപ്  രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.  ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

No comments:

Powered by Blogger.