വെറ്ററൻ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം ( 93 ) അന്തരിച്ചു.
വെറ്ററന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം ( 93 ) അന്തരിച്ചു. ചെന്നൈയില്‍ ഇദ്ദേഹത്തിന്‍റെ മകന്‍ ജൂഡോ രാമുവിന്‍റെ വീട്ടിലാണ് ഇദ്ദേഹം അവസാന കാലത്ത് താമസിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ കയറിയ വ്യക്തിയാണ് 'ജൂഡോ' രത്നം.
1966-ൽ ജയശങ്കർ സംവിധാനം ചെയ്ത 'വല്ലവൻ ഒരുവൻ' എന്ന ചിത്രത്തിലൂടെയാണ് 'ജൂഡോ' രത്നം തന്റെ കരിയർ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായുംആക്ഷൻകൊറിയോഗ്രാഫറായും 1,200 ലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
"പായും പുലി", "പടിക്കടവൻ", "കൈ കുടുക്കും കൈ", "രാജ ചിന്ന രാജ" തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഉൾപ്പെടെ തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ സ്ഥിരം സ്റ്റണ്ട് മാസ്റ്ററായിരുന്നു 'ജൂഡോ' രത്നം .
എം.ജി.ആർ, ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ തമിഴ് സിനിമ രംഗത്തെ മൂന്ന് തലമുറയുടെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനുംമലയാളചിത്രങ്ങൾക്കുവേണ്ടി സംഘട്ടനം നിർവഹിച്ചിട്ടുണ്ട്.
No comments: