" ദളപതി 67 ൽ " സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് , ഗൗതം വാസുദേവ് മേനോൻ , അർജുൻ സർജ, മിഷ്കിൻ , മൺസൂർ അലി ഖാൻ ,സാൻഡി , മാത്യൂ തോമസ് തുടങ്ങിയ വമ്പൻ താര അണിനിരക്കും.






തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ വിക്രം . ലോകേഷ് കനകരാജിന്റെ  മാസ്റ്ററുമാണ് വിക്രമിന് മുൻപെത്തിയ  മറ്റു രണ്ട് ചിത്രങ്ങള്‍.


ഇന്ന് ചിത്രത്തിലെ കാസ്റ്റിംഗിന്‍റെ ഒരു പ്രധാന ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്.


ബോളിവുഡ് താരം സഞ്ജയ് ദത്ത്,പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വസുദേവ് മേനോന്‍, അര്‍ജുന്‍ സർജ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ഈ ചിത്രത്തിന്‍റെ ഭാഗമാവുന്നു.


മാസ്റ്റര്‍ എന്ന വിജയ ചിത്രത്തിന്  ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒരുമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ജനുവരി 2 ന് തുടങ്ങിയിരുന്നു.അനിരുദ്ധ് രവിചന്ദ്രന്‍ സം​ഗീതവും, ഛായാ​ഗ്രഹണം മനോജ് പരമഹംസയും, സംഘട്ടന സംവിധാനം അന്‍പറിവും, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്യം, കലാസംവിധാനം എന്‍ സതീഷ് കുമാറും, നൃത്തസംവിധാനം ദിനേശും ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. 


രാംകുമാര്‍ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

No comments:

Powered by Blogger.