2023 നയപ്രഖ്യാപനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് അംഗീകാരം.
2023 നയപ്രഖ്യാപനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് അംഗീകാരം.


അക്കാദമിയുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ സെൻ്റർ ഫോർ ഇൻ്റർ നാഷനൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സിൽ (CIFRA)വിദേശയൂണിവേഴ്സിറ്റികളിലെയും ഇന്ത്യയിലെമറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കേരളത്തിൻ്റെ അതുല്യമായ കലയും സംസ്കാരവും മലയാള സിനിമയിലൂടെ പഠിക്കുന്നതിന് അവസരമൊരുങ്ങുന്നു.

2K തിയേറ്റർ, 16,000ലധികം സിനിമകളുള്ള ആർക്കൈവ്സ്, 6,000ലധികം പുസ്തകങ്ങളുള്ള പി.കെ.നായർ ലൈബ്രറി, 25,000ത്തോളം വരുന്ന മലയാള ചലച്ചിത്രഗാനങ്ങൾ, മലയാള സിനിമയുടെ ചരിത്രംപറയുന്ന അപൂർവമായ ഫോട്ടോകൾ, പാട്ടുപുസ്തകങ്ങൾ തുടങ്ങിയ ശേഖരമാണ് ചലച്ചിത്ര ഗവേഷകർക്കായി സിഫ്രയിലുള്ളത്.No comments:

Powered by Blogger.