മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " മലൈക്കോട്ടെ വാലിബൻ " ജനുവരി 18ന് ചിത്രികരണം തുടങ്ങും.







മലയാള സിനിമയിൽ വീണ്ടും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി വീണ്ടും ഒരു മോഹൻലാൽ ചിത്രംഅണിയറയിൽഒരുങ്ങുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന "മലൈക്കോട്ടൈ വാലിബൻ "  ഏറെ ആഘോഷപൂർവ്വമാണ് ടൈറ്റിൽ പോസ്റ്റർ പുറത്തെവിട്ടത്. സിനിമയുടെ ചിത്രീകരണം  രാജസ്ഥാനിലും,  നോർത്ത് ഇന്ത്യയിലുമായി ജനുവരി 18 ന് ചിത്രീകരണംതുടങ്ങുമെന്ന്അറിയുന്നു. 

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നു എന്നാണ് സൂചന .‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ എത്തുകയെന്നും , സൂപ്പർതാരം കമലഹാസൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.


ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ  ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും, കലാസംവിധാനം ഗോകുല്‍ ദാസും, വസ്ത്രാലങ്കാരം റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.