അജിത്തിന്റെ " തുനിവ് " ജനുവരി 11ന് തിയേറ്ററുകളിൽ എത്തും.


 


അജിത് കുമാറിനെ നായകനാക്കി എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " തുനിവ് " ജനുവരി പതിനൊന്നിന് തിയേറ്ററുകളിൽ എത്തും. 


ചെന്നൈയിൽ പേര് വെളിപ്പെടുത്താത്ത ഒരു കൊള്ളക്കാരനും സംഘവും ഒരു ബാങ്ക് തട്ടിയെടുക്കുകയുംഅതിലെഎല്ലാവരെയും ബന്ദികളാക്കുകയും ചെയ്യുന്നു. ബന്ദികളെസുരക്ഷിതമായിതിരിച്ചെത്തിക്കുന്നതിന് പകരമായി അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


മഞ്ജു വാര്യർ, സമുദകനി, ജോൺ കോക്കൻ , വീര , ഭഗവതി പെരുമാൾ , മമതി ചാരി, സിബി ഭൂവനചന്ദ്രൻ , ജി.എം. സുന്ദർ, ചിരാഗ് ജാനി , പ്രേം, മഹാനദിശങ്കർ , നയന സായ് , അമീർ , അജയ് ,ജീ.പി മുത്തു, മോഹന സുന്ദരം, ബാല ശരവണൻ, കുമാർ നടരാജൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും , ജിബ്രാൻ സംഗീതവും, വൈശാഖ് , വിവേക , ഷബീർ എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ , വൈശാഖ് , ജിബ്രാൻ , മഞ്ജു വാര്യർ , ഷബീർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

സതുരംഗ വേട്ടൈ ( 2014) എന്ന സിനിമ സംവിധാനം ചെയ്ത് ആണ് എച്ച്. വിനോദിന്റെ തുടക്കം. തീരൻ അധികാരം ഒണ്ട്രു ( 2017 ) , നേർ കൊണ്ട പാർവ്വൈ ( 2019 ), വാലിമൈ ( 2022 ) എന്നി ചിത്രങ്ങളും വിനോദ് സംവിധാനം ചെയ്തു. 


ബേവ്യൂ പ്രൊജക്റ്റസ് ( LLP ), സീ സറ്റുഡിയോസും ചേർന്നാണ് അവതരിക്കുന്ന ഈ ചിത്രം റെഡ് ജയന്റ് മൂവിസ് വിതരണം ചെയ്യുന്നു. കേരളത്തിൽ ഗോകുലം മൂവിസാണ് ചിത്രം വിതരണം ചെയ്യുന്നത്.


സലിം പി. ചാക്കോNo comments:

Powered by Blogger.