"പാനിക് 1 ഭവാനി" യിലെ ഗാന തരംഗം.."പാനിക് ഭവാനി " എന്ന സിനിമ ഇറങ്ങുന്നതിന്  മുൻപ് ആ ചിത്രത്തിലെ പാട്ട് വലിയ തരംഗം സൃഷ്ടിച്ചിരിക്കയാണ്.ഈ ചിത്രത്തിലെ

"കവിളൊന്നു തുടുക്കുമ്പോൾ ...." എന്നാരംഭിക്കുന്ന പ്രണയ ഗാനം,മൂന്നുലക്ഷത്തിലധികം പേരാണ് ഇരുപതു ദിവസം കൊണ്ട് കണ്ടിരിക്കുന്നത്.

സംവിധായകൻ സൂരജ് സൂര്യ തന്നെയാണ് നായകൻ. നായിക ശേഷിക. രണ്ടു പേരും ചേർന്നാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്. സൂരജ് സൂര്യയുടെ വരികൾക്ക്  അജിത് ഏലൂർ സംഗീത സംവിധാനം നിർവഹിക്കുന്നു. കേരളത്തിൽ ജീവിക്കുന്ന പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ കഥ പറയുന്ന "പാനിക് ഭാവാനി" മലയാളത്തിന് സമ്മാനിക്കുന്ന ഒരു പുതു താരമാണ് സൂരജ് സൂര്യ.സുരജ് സൂര്യയുടെയും ശേഷികയുടെയും പാട്ടിലെ റൊമാന്റിക് രംഗങ്ങൾ ആരെയും വശീകരിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്.
ഫോർ കെ പ്ലസ് മൂവീസ് ഒടിടിയിലൂടെ "പാനിക് ഭവാനി" പ്രേക്ഷകരുടെ മുന്നിലെത്തും.ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത് , ജോസ്,നീനു,ഷീല നായര്‍, സുധീഷ്,ഷിഫാസ്, അജാസ്, സജിത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന 'പാനിക് ഭവാനി' എന്ന സസ്പന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്.ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഛായാഗ്രഹണം നൗഷാദ്ചെട്ടിപ്പടിനിര്‍വ്വഹിക്കുന്നു.സൂരജ് സൂര്യ, സുന്ദര്‍ കോയമ്പത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് അജിത് ഏലൂര്‍ സംഗീതം പകരുന്നു.എഡിറ്റിംങ്, വിഎഫ്എക്‌സ്- അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഫാസ് ഹുസൈന്‍, കല- അര്‍ജ്ജുന്‍ രാവണ, മേക്കപ്പ്- നീനു പയ്യാനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എസ് ഗോവിന്ദ് രാജ്, പോസ്റ്റര്‍ ഡിസൈന്‍-അരുൺ.സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനം മാനസിക രോഗികൾക്കുളള ശാന്തി ഭവൻ നിർമാണത്തിന് മാറ്റി വെയ്ക്കുമെന്ന് സംവിധായകൻ സൂരജ് സൂര്യ പറഞ്ഞു.

No comments:

Powered by Blogger.