തൃഷയുടെ " രാങ്കി " ത്രില്ലർ മൂവി. അനശ്വര രാജൻ തിളങ്ങി.


Rating: ⭐⭐⭐ / 5.

സലിം പി. ചാക്കോ .

cpK desK.


തൃഷയെപ്രധാനകഥാപാത്രമാക്കിലൈക്കാപ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്കരൻ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് " രാങ്കി ".എം. ശരവണൻ ഈ ചിത്രം സംവിധാനം ചെയ്യുന്നു. 

മലയാളിതാരം അനശ്വര രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.തയ്യൽ നായഗിയായിതൃഷയും,സുസ്മിതയായി അനശ്വര രാജനും വേഷമിടുന്നു. ലിസി ആന്റണി , ജോൺ കണ്ണദാസൻ , വഖാർ ഖാൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

തേർഡ് ഐ ഓൺെലൈൻ മീഡിയ കമ്പനിയുടെ പത്രപ്രവർത്തകയാണ് തയ്യൽ നായഗി ( ത്യഷ). ഇക്കാലത്ത് മാധ്യമ പ്രവർത്തകർ യഥാർത്ഥ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന കൂട്ടത്തിലാണ് നായഗി. തന്റെ മരുമകൾ സുസ്മിത( അനശ്വരരാജൻ ) യുടെ വ്യാജ അക്കൗണ്ട് ട്യൂണിഷ്യയിലെ ഒരുത്രീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന ആലിം എന്ന പതിനേഴ്ക്കാരനുമായി  ചാറ്റിംഗ് ഉണ്ടെന്ന് കണ്ടെത്തുന്നു. ആ അക്കൗണ്ടിൽഅവളുമായിചാറ്റ്ചെയ്യുന്നു.മറുവശത്ത്തയ്യൽനായഗിയെയും അവളുടെ അനിന്തരവളെയും ചൂണ്ടയിട്ട് ആലിമിനെ തങ്ങളുടെ കസ്റ്റഡിയിൽ കൊണ്ടുവരാൻ എഫ് ബി ഐ ആഗ്രഹിക്കുന്നു.തുടർന്ന്നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. തീവ്രവാദിയായആലിമുംപത്രപ്രവർത്തക തയാഗിയും തമ്മിലുള്ള ബദ്ധം വളരെ വ്യത്യസ്തമാണ്.

ആർ. മുരുകദോസ് രചനയും,കെ.എ ശക്തിവേൽ ഛായാഗ്രഹണവും, എം. സുബാറക്ക് എഡിറ്റിംഗും , സി. സത്യ സംഗീതവും , കബിലൻ ഗാന രചനയും നിർവ്വഹിക്കുന്നു. ചിന്മയിശ്രീപാദ , സി. സത്യ, യാസിൻ , നിസാർ എന്നിവരാണ് "പാനിതുളി..."എന്നഗാനംആലപിച്ചിരിക്കുന്നത്. ഗോകുലം മൂവിസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

തൃഷയെഒരുഅക്ഷൻനായികയായി ഉയർത്തിയിരിക്കുന്നു. മികച്ച അഭിനയം തൃഷകാഴ്ചവെച്ചിരിക്കുന്നു.സുസ്മിതയായി അനശ്വര രാജനും തിളങ്ങി.

ഒരു കൊമേഴ്സൽ സിനിമയുടെ എല്ലാ ചേരുവകളും ഈ സിനിമയിൽ ഉണ്ട്. ഒരു ത്രില്ലർ സിനിമ ആണെങ്കിലും സ്ക്രീനിലെകഥാപാത്രങ്ങളുമായി വൈകാരിക ബന്ധം കൊണ്ടുവരാൻ ശരവണന്കഴിഞ്ഞു.ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശ്രദ്ധേയം. ക്ലൈമാക്സ് സ്റ്റണ്ട് സ്വീക്വൻസുകൾ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീ കേന്ദ്രീകൃതസിനിമയാണ് "രാങ്കി".

No comments:

Powered by Blogger.