പി.കെദിവാക്കരകുറുപ്പിന്റെ കത്തുകൾ ഗംഭീരം. "നഷ്ട്ടപ്പെട്ടെതെന്നും ജീവിതത്തിൽ തിരിച്ച് കിട്ടില്ല " .




Rating: 3.5 / 5.

സലിം പി. ചാക്കോ .

cpK desK.



ഷറഫുദ്ദീൻ, അജു വർഗീസ്, ഇന്ദ്രൻസ്,അനഘ നാരായണൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി  ഷാഫി സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണ് " ആനന്ദം പരമാനന്ദം" 

സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്നിർമ്മിക്കുന്നഈചിത്രത്തിന്റെ തിരക്കഥ സംഭാഷണം എം സിന്ധുരാജ് എഴുതുന്നു.ഛായാഗ്രഹണംമനോജ്പിള്ള,എഡിറ്റർവി.സാജൻ.പ്രൊഡക്ഷൻ കൺട്രോളർഡിക്സൺപൊടുത്താസ്,കല-അർക്കൻ എസ് കർമ്മ,മേക്കപ്പ്-പട്ടണം റഷീദ്,  വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-ഹരി തിരുമല, ഡിസൈൻപ്രമേഷ്പ്രഭാകർ,പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്-ബാബു എസ് നായർ എന്നിവരാണ്അണിയറശിൽപ്പികൾ.മനു മഞ്ജിത് എഴുതിയ വരികൾക്ക് ഷാൻറഹ്മാൻസംഗീതവുംനിർവ്വഹിക്കുന്നു.


ചിരിക്കുമപ്പുറംഹൃദയബന്ധങ്ങളുടെ കഥയാണ് ഈ സിനിമ നൽകുന്ന സന്ദേശം.നടന്ന് വലഞ്ഞപ്പോൾ വി.ആർ.എസ് എടുത്ത പോസ്റ്റ് മാനാണ്പി.കെ.ദിവാക്കരകുറുപ്പ്  ( ഇന്ദ്രൻസ് ) . അദ്ദേഹം മുഴുകുടിയനായി മാറുന്നു. ഭാര്യ വിമല ടീച്ചറും ( വനിത ), മകൾ അനുപമ (അനഘ നാരായണൻ ) എത്ര ശ്രമിച്ചിട്ടും കള്ളുകുടി കുറുപ്പ് മാറ്റുന്നില്ല. കുറുപ്പിന്റെ കള്ള് കുടിമുലം അനുപമയുടെവിവാഹംനടക്കുന്നില്ല. കള്ളുകുടിയും തല്ലുംമുലം നാട്ടിൽ നിന്നുംഗൾഫിലേക്ക് പോയ ഗിരീഷ് പി.പിയുംവീണ്ടുംസ്ഥലത്ത്എത്തുന്നു.കുറുപ്പിന്റെമകളെവിവാഹംകഴിക്കാൻഗിരീഷ്താൽപര്യപ്പെടുന്നു.താൻ കളള്കുടിയാണെങ്കിലും തന്റെ മകളെ ഒരുകുടിയന് വിവാഹം കഴിച്ച് കൊടുക്കാൻകുറുപ്പ്തയ്യാറാക്കുന്നില്ല.അച്ഛൻകള്ളുകുടിനിർത്തിയില്ലെങ്കിൽഗിരീഷിനൊപ്പംഇറങ്ങിപോകുമെന്ന്അനുപമപറയുന്നുഅമ്മയെപോലെകള്ളുകുടിയനായഭർത്താവിനെകാത്തിരിക്കലായിമകളുടെവിധിയും.ഗിരിഷ്പി.പിയെനല്ലവനാക്കാൻകുറുപ്പ്സ്വയംഒടുങ്ങാൻ തിരുമാനിക്കുന്നു.

തുടർന്ന്സംഭവങ്ങളാണ്സിനിമയുടെ പ്രമേയം.നർമ്മപ്രധാന്യമുള്ളചിത്രമാണെങ്കിലുംജീവിതഗന്ധിയായ കഥയാണിത്. ഇന്ദ്രൻസ് സിനിമയുടെ നട്ടെല്ലാണ്. ഷറഫുദിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഗിരീഷ് പി.പി. . " തിങ്കളാഴ്ച നിശ്ചയം " എന്ന സിനിമയിലൂടെശ്രദ്ധനേടിയഅനഘനാരായണനാണ്അനുപമയെഅവതരിപ്പിക്കുന്നത്.വനിതയും,നിഷാ സാരംഗും , ബൈജു സന്തോഷും , അജു വർഗ്ഗിസും പ്രേക്ഷക ശ്രദ്ധ നേടി.

വ്യത്യസ്തമായ ശൈലിയാണ് ഷാഫിയും , സിന്ധുരാജും ഈ സിനിമയിൽസ്വീകരിച്ചിരിക്കുന്നത്. കുടിക്കുമ്പോൾ ആനന്ദവും, ബോധം പോകുബോൾപരമാനന്ദവുംഉണ്ടാകുന്ന അവസ്ഥയാണ് കുടിക്കുമ്പോൾ കിട്ടുന്നതെന്ന് മദ്യപാനികളെ ബോദ്ധ്യപ്പെടുത്തുന്നു. മദ്യപാനികളുടെ കണ്ണുതുറപ്പിക്കാൻ കഴിയുന്ന പ്രമേയമാണ് ഈ സിനിമയുടേത്. 

"നഷ്ട്ടപ്പെട്ടെതെന്നും ജീവിതത്തിൽ തിരിച്ച് കിട്ടില്ല " .

No comments:

Powered by Blogger.