" അനക്ക് എന്തിന്റെ കേടാ ....! " ചിത്രീകരണം പൂർത്തിയായി.









ബി.എം.സി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച്​ മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ  സംവിധാനം ചെയ്യുന്ന "അനക്ക്​ എന്തിന്‍റെ കേടാണ് " എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്​ പൂർത്തിയായി.

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്ധ്,അനീഷ്​ ഭരതന്നൂർ, ജയാമേനോൻ, പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ്​ കോഴിക്കോട്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർഖാൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നു.ഒരിഞ്ചു പോലും സെറ്റിട്ടാതെ പകരം റിയൽ അറ്റ്മോസ്ഫിയറിൽ സമ്പൂർണമായി ചിത്രീകരിച്ചആദ്യസിനിമയാണിത്.അമ്പതിലേറെ ലൊക്കേഷനുകൾ എന്ന പ്രത്യേകതയുമുണ്ട്​. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തപ്രമേയവുമായെത്തുന്ന ഈ സിനിമയിൽ നാല്​ ഗാനങ്ങളും നൃത്തവുമുണ്ട്.




പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിൻ ഛായാഗ്രഹണംനിർവഹിക്കുന്നു.വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ എന്നിവരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായൺ,നഫ്​ല സജീദ്​-യാസിർ അഷറഫ് എന്നിവർ സംഗീതം പകരുന്നു.ചീഫ്  അസോസിയേറ്റ് ഡയറക്ടർ- നവാസ് ആറ്റിങ്ങൽ. അസോസിയേറ്റ് ഡയറക്ടർ-അഫ്നാസ്, അസിസ്റ്റന്റ് ഡയറക്ടർ-അരുൺ കൊടുങ്ങല്ലൂർ , എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, മുഹമ്മദ് സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ,എഡിറ്റർ- നൗഫൽ അബ്ദുല്ല. ആർട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ്​ താനൂർ, കൊറിയോഗ്രഫി- അയ്യപ്പദാസ്, പ്രൊജക്ട്​ ഡിസൈനിങ്-കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനീഷ്  വൈക്കം, പ്രൊഡക്ഷൻ എഎക്സിക്യൂട്ടീവ്-ഷാ.   ലൊക്കേഷൻ മാനേജർ- കെ വി ജലീൽ, ലൈൻ പ്രൊഡ്യൂസർ-ഫ്രെഡ്ഡി ജോർജ്,അൻവർ നിലമ്പൂർ,ടൈറ്റിൽ, പരസ്യകല-ജയൻ വിസ്മയ,സ്റ്റണ്ട്-സലീം ബാവ, മഹാ​ദേവൻ. ക്രീയേറ്റീവ് സപ്പോർട്ട്- അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ,പി ആർ ഒ-എ എസ്  ദിനേശ്

No comments:

Powered by Blogger.