പൂവനിലെ പുതിയ പാട്ട് പുറത്തിറങ്ങി.

ചന്തമുള്ളൊരു 'ചന്തക്കാരി ' പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ്ആഘോഷമേളങ്ങളുമായി ആൻ്റണി വർഗീസ് നായകനാകുന്ന  പൂവനിലെ പുതിയ പാട്ട് പുറത്ത്. 

ലോകകപ്പ് ആവേശത്തിൽ നിന്നും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്ന മാലോകർക്ക് മതി മറന്ന്ചുവടുവയ്ക്കാനായാണ് പള്ളിമേടയിൽ എന്ന് തുടങ്ങുന്ന പാട്ട്. ഡിസംബറിലെ മഞ്ഞു പെയ്യും രാവുകളിലെ നക്ഷത്ര വിളക്കുകളുടെയും  പല നിറങ്ങളിലെ കുഞ്ഞു വെട്ടങ്ങളുടേയുംമനോഹാരിതയും ലാത്തിരി പൂത്തിരി രസങ്ങളും ചുവപ്പ് വേഷമിട്ട് പഞ്ഞിതാടിയുമായെത്തുന്നസാന്താക്ലോസിൻ്റെകൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്.

വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായിമാറുന്നതുംലക്ഷണമൊത്തൊരുവെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതുമൊക്കെയുള്ളദൃശ്യങ്ങൾചേർത്തുവെച്ചതായിരുന്നു ചന്തക്കാരി പാട്ടെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി ക്രിസ്മസ് രാവിൽ

 തനി നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളുംഅതിനിടയിലെപ്രണയവുംരസങ്ങളുമൊക്കെ പാട്ടിൽ ചേർത്തിട്ടുണ്ട്. 

നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. പാട്ടിലെ സ്വഭാവിക അഭിനയമുഹൂർത്തങ്ങളും ഏറെ ശ്രദ്ധ നേടുന്നതാണ്. ഇൻസ്റ്റ റീൽസിലും യൂട്യൂബ് ഷോർട്സിലുമൊക്കെ ഈ ഗാനംതരംഗമാകുമെന്നുറപ്പാണ്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്.

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണിവര്‍ഗീസ്നായകനായെത്തുന്ന പുതിയ ചിത്രമാണ് 'പൂവൻ'. ജനുവരി ആറിനാണ് സിനിമയുടെറിലീസ്.സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരുകഥാപാത്രത്തെയാണ്‌ 'പൂവനിൽ' ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ്ചി

ത്രംസംവിധാനംചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ  തിരക്കഥാകൃത്ത്. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു. 

സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്‌.  കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ,റിങ്കു,സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. രചന: വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍എം,അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ,  അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അമൽ ജോസ്, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാർക്കറ്റിംഗ്‌: സ്നേക്ക്‌ പ്ലാന്‍റ്.

 


No comments:

Powered by Blogger.