വിശാലിന്റെ " ലാത്തി - ചാർജ്ജ് " ആക്ഷൻ ത്രില്ലർ .






Rating: ⭐⭐⭐/ 5.

സലിം പി. ചാക്കോ .

cpK desK.



വിശാൽ നായകനായ പുതിയ ചിത്രമാണ് " ലാത്തി -ചാർജ്ജ് " . വിശാലിന്റെകരിയറിലെമുപ്പത്തിരണ്ടാമത്തെചിത്രമാണ് "ലാത്തി " .തെലുങ്ക്- തമിഴ് താരം സുനൈന ആണ് ഈ ചിത്രത്തിൽ നായികവേഷത്തിൽ എത്തുന്നത്.തമിഴിലെനായകനടന്മാരായ,  രമണയും നന്ദയും ചേര്‍ന്നാണ് റാണാപ്രൊഡക്ഷന്റെബാനറില്‍ ഈചിത്രംനിർമ്മിച്ചിരിക്കുന്നത്.നവാഗതനായ ഏ. വിനോദ് കുമാർ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. 

സണ്‍ടിവിയിലെജനപ്രിയപരിപാടിയായിരുന്നു ‘നാം ഒരുവര്‍’നിര്‍മ്മിച്ച് മിനിസ്‌ക്രിനിൽവിജയംനേടിയനിർമ്മാതാക്കൾ ആണ് രമണയും നന്ദയും.

വൈകാരികമുഹൂർത്തങ്ങൾ ഏറെയുള്ളഒരുആക്ഷൻത്രില്ലറാണിത്.ബാലസുബ്രമണ്യംബാലകൃഷ്ണ തോട്ടഎന്നിവർഛായാഗ്രഹണവും, യുവൻ ശങ്കർരാജ സംഗീതവും, എൻ.ബി.ശ്രീകാന്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു.  കോൺസ്റ്റബിൾ മുരുകാനന്ദനായി വിശാലും , ഭാര്യ കവിതയായി സുനൈനയും , മകനായി മാസ്റ്റർ ലിരീഷ് രാഘവും , ഡി.ഐ.ജി കമലായി പ്രഭുവും , ഡി.എസ്.പി രങ്കനാഥനായി തലൈവാസൽ വിജയും ,ഹെഡ്കോൺസ്റ്റബിൾപനീർശെൽവനായിമുനിഷ്കാന്തും , വെള്ളയായി രമണനും, ഇൻസ്പെകടർ ഞ്ജാന മുത്തു വായി വെങ്കിടേഷും , ഡി.ഐ.ജി കമലിന്റെമകളായി മിഷ ഘോഷാലും, രംങ്കനാഥന്റെ ഭാര്യയായിവിനോദിനി വൈദ്യനാഥനും വേഷമിടുന്നു. ഇവരോടൊപ്പം സണ്ണി പി.എൻ, വിനോദ് സാഗർ എന്നിവരും അഭിനയിക്കുന്നു.

കോൺസ്റ്റബിളും ലാത്തി സ്പെഷ്യലിസ്റ്റുമായമുരുകാനന്ദം ഒരു കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ  ക്രോധം നേരിടേണ്ടി വരുന്നു. ഇത് തന്റെ പത്ത് വയസുള്ള മകന്റെജീവിതംപ്രതിസന്ധിലാക്കുമെന്ന്അദ്ദേഹംഅറിഞ്ഞില്ല.ഒരിക്കൽലാത്തിസെപ്ഷ്യലിസ്റ്റുംസസ്പെൻഷനിലായകോൺസ്റ്റബിൾമുരുകാനന്ദത്തെജോലയിൽതിരിച്ചെടുക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടുന്നു. എല്ലാംശരിയാണെന്ന്തോന്നുന്നതിനാൽ വീണ്ടും കാക്കി ധരിക്കാൻ സഹായിച്ച ഡി.ഐ.ജി കമൽ (പ്രഭു) തന്റെഅനൗദ്യോഗികകസ്റ്റഡിയിൽസൂക്ഷിച്ചിരിക്കുന്ന ഒരു പ്രതിയെ പീഡിപ്പിക്കാൻ ആവശ്യപ്പെടുന്നു. പ്രതി മറ്റാരുമല്ല. ഗുണ്ടാനേതാവ് സുരയുടെ മകനായ വെള്ള ആണെന്ന് അവൻ അറിയുന്നില്ല.മുരുകാനന്ദത്തിന്  മകനെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ ? ഇതാണ് സിനിമയുടെ പ്രമേയം. 

വിശാലിന്റെഅഭിനയംതന്നെയാണ് സിനിമയുടെ ഹൈെലൈറ്റ് .പശ്ചാത്തല സംഗീതം ഗംഭീരം. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം.

No comments:

Powered by Blogger.