മിന്നുംതാരമായി വി.കെ ലൈലാസുരൻ .




Rating: ⭐⭐⭐ .5 /5 .

സലിം പി. ചാക്കോ .

cpK desK.


ആന്റണി വർഗ്ഗീസിനെനായകനാക്കി നവാഗതനായ അഭിഷേക് കെ.എസ്  സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രമാണ് " Oh മേരി ലൈല " .

" വെയിൽ "എന്നസിനിമയിലുടെ ശ്രദ്ധേയായ സോന ഓലിക്കൽ ഈചിത്രത്തിൽനായികയാവുന്നു. വി.കെ.ലൈലാസുരൻഎന്ന കോളേജ് വിദ്യാർത്ഥിയായി ആന്റണി വർഗ്ഗീസ് അഭിനയിക്കുന്നു.

വീരമഹാരാജ കോളേജിന്റെ യൂണിയൻഉദ്ഘാടനത്തോടെയാണ് സിനിമതുടങ്ങുന്നത്.പിന്നിട്ഫ്ലാഷ്ബാക്കിലേക്ക് സിനിമ പോകുന്നു. ഒന്നാം വർഷഡിഗ്രിവിദ്യാർത്ഥിയാണ്ലൈലാസുരൻപ്രേമിക്കണമെന്നാണ് മുഖ്യ ഇഷ്ടമെങ്കിലുംയാദൃച്ഛികമായിഎസ്.എഫ്.കെപ്രവർത്തകനായി മാറുന്നു. പേര് കാരണംലൈലാസുരൻഅനുഭവിക്കുന്ന കളിയാക്കലും , മാനസിക സമ്മർദ്ദങ്ങളും പ്രമേയം എടുത്ത് പറയുന്നു.

അരാഫത്ത് അൻസാരി ( പാപ്പൻ), നാദിത ശങ്കർ ( സഖാവ് സന്ധ്യ ) , അജിൽ വിനായക് ( സഖാവ് കഫ്സൻ ), ബാന്ദ്ര അനൂപ് ( അഴക് ), ബാലചന്ദ്രൻ ചുള്ളിക്കാട് ( സഖാവ് ചെങ്കോട്ടിൽ ഭദ്രൻ ), ആതിര സുരേഷ് (അമന്യ ), അജ്മൽ അക്ബർ ( വിഷ്ണുശിവൻ),ശിവകാമിഅനന്തപത്മനാഭൻ ( പ്രൊഫ. മേഴ്സി നൈനാൻ ), സെന്തിൽ കൃഷ്ണ (കെ.കെ.പ്രദീപ് ), ബീറ്റോ ഡേവിസ് (എസ്. ഐ. ഗജേന്ദ്രൻ ), ഗീതി സംഗീത ( സഖാവ് ബിനോയ് ബാബു ) , അബിൻ ഇഷ ( സീനിയർ സഖാവ് ) , ജീറോ ജേക്കബ് ( സീനിയർ സഖാവ് ) , ശ്രീജ ദാസ് ( മേ മ), സോണിയഗേൾ(അമ്മ)എന്നിവർവിവിധകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.ഇവരോടൊപ്പംശബരീഷ് വർമ്മ, അൽത്താഫ് സലിം , നന്ദു തുടങ്ങിയവരുംഅഭിനയിക്കുന്നു. 

ഡോ.പോൾസ്എന്റെർടെയ്ൻമെന്ററിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ്ഈക്യാമ്പസ്സ്സ്റ്റോറിനിർമ്മിച്ചിരിക്കുന്നത്. "പൂമരം ", "എല്ലാം ശരിയാകും"എന്നിചിത്രങ്ങൾക്ക് ശേഷം ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രമാണിത്.അഭിലാഷ് കെ.എസ് , അനുരാജ് എന്നിവർ കഥയും, അനുരാജ് ഒ.ബി  രചനയും, ശബരീഷ് വർമ്മ, വിനായക് ശശികുമാർ എന്നിവർ ഗാന രചനയും അങ്കിത് മോനോൻ സംഗീതവും, കിരൺദാസ് എഡിറ്റിംഗും  നിർവ്വഹിക്കുന്നു.


ലിജോ ജോസ് പെല്ലിശ്ശേരി ചിത്രംഅങ്കമാലിഡയറീസിലൂടെ "യാണ് ആന്റണി വർഗ്ഗീസ് സിനിമയിൽ എത്തിയത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം,ഇന്നലെവരെഎന്നീ ചിത്രങ്ങളിൽ  അഭിനയിച്ചു. ആന്റണി വർഗ്ഗീസ് നായകനായ പൂവൻ , ആരവം , എന്നീ ചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യും . മറ്റൊരു ചിത്രം " RDX" സിനിമയുടെ ചിത്രീകരണംപുരോഗമിക്കുകയാണ്.

പ്രണയവും കലഹവും നന്നായി അവതരിപ്പിക്കാൻസംവിധായകന് കഴിഞ്ഞു.ലൈലാസുരൻ ആന്റണി വർഗ്ഗിസിന്റെ കൈകളിൽ ഭദ്രം. ഫിജോ ഫെർണാണ്ടസായി അനുരാജ് തിളങ്ങി. സോന ( ക്ലാര, ലൈല ) , നന്ദന രാജൻ( സരോജദേവി),ശെന്തിൽകൃഷ്ണ(കായിക അദ്ധ്യാപകൻ പ്രദീപ് ) എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.

ആക്ഷൻഹീറോപരിവേഷത്തിൽ നിന്നുള്ള ആന്റണി വർഗ്ഗീസിന്റെ മാറ്റം ശ്രദ്ധേയം.

No comments:

Powered by Blogger.