ലെന പോലീസ് വേഷത്തിലെത്തുന്ന 'വനിത'. ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി .






ലെന പോലീസ് വേഷത്തിലെത്തുന്ന 'വനിത'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി .ചിത്രം ജനുവരി 20ന് റിലീസിനെത്തും.

ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വനിത'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷട്ടർ സൗണ്ട് എൻ്റർടെയിൻമെൻ്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജനുവരി 20 ന് റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. വനിതഎന്നകേന്ദ്രകഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെശക്തമായകഥാപാത്രമായിരിക്കും 'വനിത' എന്ന് നിസംശയം പറയാം.

ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ഒരു കൂട്ടം യഥാർത്ഥ പോലീസ്കാരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും, പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്. എഡിറ്റിംങ്: മെൻ്റോസ് ആൻ്റണി, സംഗീതം: ബിജിപാൽ, കോസ്റ്റ്യൂം: അബ്ബാസ് പാണാവള്ളി, മേക്കപ്പ്: ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി: എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനർ: വിക്കി - കൃഷ്ണൻ, ലൊക്കേഷൻ മാനേജർ: സജീവ് കൊമ്പനാട്, വി.എഫ്.എക്സ്:  ജിനീഷ് ശശിധരൻ,പി.ആർ.ഒ:പി.ശിവപ്രസാദ്,എം.കെ.ഷിജിൻആലപ്പുഴ,ഡിസൈനിങ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.