പത്തനംതിട്ട കാതോലിക്കേറ്റ്കോളേജ് ഒരിക്കൽകൂടി നിറപ്പകിട്ടാർന്ന ഒരുഒത്തുചേരലിനു വേദിയായി.


പത്തനംതിട്ടകാതോലിക്കേറ്റ്കോളേജ്ഒരിക്കൽകൂടി നിറപ്പകിട്ടാർന്ന ഒരു ഒത്തുചേരലിനുവേദിയായി.1952ൽആരംഭിച്ചകോളജിന്റെസപ്തതിആഘോഷങ്ങളുടെ ഭാഗമായി കോളേജ് യൂണിയൻ ഭാരവാഹികളായ പൂർവ്വവിദ്യാർത്ഥികളുടെസംഗമം2022ഡിസംബർ17ന്കോളേജ്ഓഡിറ്റോറിയത്തിൽനടന്നു.പൂർവ്വസ്മൃതികൾഉത്തുംവിധംമുദ്രാവാക്യങ്ങൾമുഴക്കിയുംആഹ്ലാദരവങ്ങൾഉയർത്തിയുംപുത്തൻഅനുഭവംപകർന്നഒത്തുചേരൽകാതോലിക്കേറ്റ്ക്യാമ്പസ്ചരിത്രത്തിൽഇതാദ്യമായിരുന്നു.

വിദ്യാർത്ഥിഐക്യംവിളിച്ചും സ്നേഹസൗഹൃദംപങ്കുവെച്ചുംഅനുഭവങ്ങളുംഓർമ്മകളുംകൈമാറിയുംകലാപരിപാടികൾ അവതരിപ്പിച്ചും യൗവനസുഗന്ധംവീണ്ടെടുത്തപൂർവ്വവിദ്യാർത്ഥികൾഒരുദിവസംമുഴുവനുംക്യാമ്പസിൽചെലവഴിച്ചു.ദീർഘകാലങ്ങൾക്ക് ശേഷം ക്യാമ്പസിലേക്കുള്ള മടങ്ങി വരവിന്റെആഹ്ലാദത്തിലായിരുന്നുഎല്ലാവരും.രാവിലെ9.30ന്ആരംഭിച്ചകൂടിവരവ്വൈകിട്ട്5മണിവരെനീണ്ടുനിന്നു.ഔപചാരികതയുടെചിട്ടപ്പെടുത്തലുകൾഇല്ലാതെയാണ് യോഗം ക്രമീകരിച്ചിരുന്നത്.

ഓഡിറ്റോറിയത്തിൽനിന്ന്അണിചേർന്ന്ക്യാമ്പസിന്റെനടവഴികൾ പിന്നിട്ട് ഓഫീസ്ബ്ലോക്കിൽഎത്തിനൈട്രജൻബലൂണുകൾആകാശത്തേക്ക് അയച്ച് വന്നു ചേർന്ന എല്ലാവരും കൂടി ഉദ്ഘാടനകർമ്മംനിർവഹിച്ചു.


കോളേജ്മാനേജർഅഭിവന്ദ്യകുറിയാക്കോസ്മാർക്ലിമ്മിസ്തിരുമേനിഅനുഗ്രഹസന്ദേശംനൽകികോളേജ്പ്രിൻസിപ്പൽഡോ.ഫിലിപ്പോസ്ഉമ്മൻഅധ്യക്ഷത വഹിച്ചുകോളേജിന്റെക്രിയാത്മകമായപ്രവർത്തനങ്ങൾക്ക്അലൂമ്നിഅസോസിയേഷന്റെപങ്കാളിത്തംഅത്യന്താപേക്ഷിതമാണെന്ന്പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഓര്‍മ്മിപ്പിച്ചു.

കോളേജിൻ്റെമികവാർന്നമുന്നേറ്റത്തിൽഅതത്കാലങ്ങളനേതൃത്വംനൽകിയപ്രിൻസിപ്പൽമാരുംഅദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയ സേവനങ്ങളെ അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു.വന്നുചേർന്നഎല്ലായൂണിയൻഭാരവാഹികളെയുംമൊമെന്റോനൽകിആദരിച്ചു.വിദ്യാർഥിരാഷ്ട്രീയംപ്രക്ഷുബദ്ധംആയിരുന്നകാലഘട്ടത്തിലെസാഹസികതനിറഞ്ഞഅനുഭവങ്ങളുംസന്തോഷംപകരുന്നസംഭവങ്ങളുംസൗഹൃദതിളക്കങ്ങളുംദുഃഖങ്ങളുംചേർത്തിണക്കിപൂർവ്വകാലത്തെമടക്കികൊണ്ടുവരുന്നതിനുള്ളശ്രമങ്ങൾഏറെഹൃദ്യമായിരുന്നു.ഒരുവട്ടംകൂടിമടങ്ങിവരാനുള്ളസ്വപ്നങ്ങൾപങ്കുവച്ച് സൗഹൃദ സംഗമം പൂർണ്ണമായി.

സി.എം.മാത്യു ,റ്റി.ജിമാത്യൂ , പി.മോഹൻരാജ്,കെ.ആർ.അജിത്കുമാർഡോ.വർഗ്ഗീസ്പേരയിൽ,ഐസക്ക്ജോർജ്ജ്,ബാബുപാറയിൽ,ജോസ്കെ.എസ്.,വിൽസൺവി.ജോർജ്ജ്,ഡോ.സജിചാക്കോ ,ബി.പവനൻ , സുജസൂസൻജോർജ്ജ്എം.റ്റി.അലക്സാണ്ടർജോർജ്ജ്തോമസ്,കെ.സുരേന്ദ്രനാഥ്,വി.ഷെയ്ഖ്പരീത്,റോയിബി.ജോർജ്ജ്,അഡ്വ. ജേക്കബ് വർഗ്ഗീസ് , സാമുവൽകിഴക്കുപുറം,എലിസത്ത്ഉമ്മൻ,ജാൻസ്കോശി,ഷാജഹാൻഎച്ച്,റോയിമാത്യൂസ്,അഡ്വ.എ.സുരേഷ്കുമാർഅഡ്വ.സക്കീർഹുസൈൻറ്റി.,റോബിൻപീറ്റർഅനിൽഎം.ജോർജ്ജ്,ഷിജിതോമസ്,ബിനുകെ.സാം,അഡ്വ.എം.മനോജ്കുമാർ ,അഡ്വ.റോഷൻനായർ , റഷീദ്എ,ജീൻജോഷ്വാ,ബിന്ദുജോർജ്ജ്,പ്രദീപ്കെ.നായർബാലുഭാസ്കർരാജേഷ്കെ.പുതുമന ,റോയിമോൻകെ.വി , പ്രീത്ജി.ജോർജ്ജ്,ലിൻഡമേരിവർഗ്ഗീസ്സ് സജിവിളവിനാൽഅഡ്വ.സെബിമഞ്ഞനിക്കര ,ഉണ്ണികൃഷ്ണപിള്ള എസ് , എസ്.ബിനു,അഡ്വ.ഗീതാസുരേഷ് , ഉണ്ണിക്യഷ്ണൻപൂഴിക്കാട്,ഷാജിഎം.എച്ച്അഡ്വ.ബാബുജിഈശോ,അഭിലാൽസി.കെ,ഡോ.റാണിഎസ്.മോഹൻ , ബിജുകൂടൽഉണ്ണിരാജ,രാജേഷ്ആർ,സുബിൻതര്യൻതോമസ്,സിമിമറിയംതോമസ് ,അഡ്വ.രാഗംഎസ്.മോഹൻ , നജീബ്എസ്.കല്ലേലിബഞ്ചമിൻജോസ്ജേക്കബ്,മനുമോഹൻ ,സൂരജ്എസ് ,ഇടത്തിട്ടഹരിജോബിമാത്തൂർ,അൻസാർമുഹമ്മദ്,അജ്മൽപി.എം,നിതിൻമണക്കാട്ടുമണ്ണിൽ,വൈഷ്ണവ്ആർ,ആഘോഷ് വി.രാജൻ, രാജു പടിയറ, രാജൻപടിയറതുടങ്ങിയവർഓർമ്മ പുതുക്കലിൽ പങ്കെടുത്തു. 

അലുമ്നിജനറൽസെക്രട്ടറി പ്രൊഫ. അനുപി.റ്റി,അലുമ്നിട്രഷറാർഡോ.സുനിൽജേക്കബ്,അലുമ്നിവൈസ്പ്രസിഡണ്ട്സലിംപി.ചാക്കോജോയിന്റ്സെക്രട്ടറി ഡോ.റാണിഎസ്.മോഹൻ , എക്സിക്യൂട്ടിവ്കമ്മിറ്റിഅംഗങ്ങളായ,ഷാജിമഠത്തിലേത്ത്മോൻസിസാമുവൽഎന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Powered by Blogger.