ലഹരിക്കെതിരെ 'നാലാം മുറ'!! പിന്തുണയുമായി എക്സൈസ് മന്ത്രി എം ബി രാജേഷ്.







ലഹരിക്കെതിരെ 'നാലാം മുറ'!! പിന്തുണയുമായി എക്സൈസ് മന്ത്രി  എം.ബി രാജേഷ്.


ഈ മാസം 23 ന് ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാലാം മുറ.ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയ. മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം പറഞ്ഞ പ്രമേയത്തെയും പ്രേക്ഷകർ ഇരു കൈകളുംനീട്ടിസ്വീകരിച്ചിരിക്കുകയാണ്.

സാമൂഹിക പ്രസക്തിയുള്ള ഒരു ത്രില്ലർ ചിത്രമാണ് നാലാം മുറ. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമെങ്കിൽ പോലും തീയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ സാനിധ്യം ഏറെ ശ്രദ്ധേയമാണ്. ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള അതി ശക്തമായ ഒരു സന്ദേശം ചിത്രം പ്രേക്ഷകർക്ക്പകർന്നുനൽകുന്നുണ്ട്.ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയത്തിനെ കുറിച്ചു ചിത്രം കണ്ട ശേഷം സിവിൽ ഏക്സൈസ് ഓഫീസർ അബ്ദുൽ ബാസിത് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ലഹരി വിരുദ്ധ ക്യാമ്പയിൻ നാലാം മുറ ടീം അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ  എക്സൈസ് മന്ത്രി  എം ബി രാജേഷ് നാലാം മുറ എന്ന ചിത്രത്തിന്റെ സംവിധായകൻ ദീപുഅന്തിക്കാടുമായി അടുത്തിടെകൂടികാഴ്ചനടത്തിയിരുന്നു 

സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനെ പ്രശംസിച്ച മന്ത്രി ചിത്രത്തിന്റെ ഭാഗമായിയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ നാലാം മുറ തീയേറ്ററുകളിൽമുന്നോട്ട്കുതിക്കുകയാണ്.

No comments:

Powered by Blogger.