ചന്തക്കാരി ചന്തക്കാരി...!! തണ്ണീർ മത്തൻ-സൂപ്പർ ശരണ്യ ടീം വീണ്ടുമൊന്നിക്കുന്ന 'പൂവനി'ലെ രസികൻ ഗാനംനല്ല വെളുവെളുത്തൊരു പൂവൻ കോഴി. കട്ട ചുവപ്പ് പൂവും നീണ്ട അങ്കവാലുമൊക്കെയായി ആരുംകണ്ടാൽകൊതിച്ചുപോകുന്ന പൂവൻ കോഴിയെ വർണ്ണിച്ചുകൊണ്ട് ഒരു പാട്ട്.

 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണിവര്‍ഗീസ്നായകനായെത്തുന്ന പുതിയ ചിത്രം 'പൂവൻ' സിനിമയിലെ 'ചന്തക്കാരി ചന്തക്കാരി...' എന്ന ഈ രസികൻ ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയിരിക്കുകയാണ്. സമീപകാലആക്ഷൻകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ 'പൂവനിൽ' ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

'അമ്മേ ഇത് ആണാണാ പെണ്ണാണാ...' എന്നൊരു ചോദ്യവുമായാണ് പാട്ട് തുടങ്ങുന്നത്. വീട്ടിൽ കൊണ്ടുവരുന്ന കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതുംലക്ഷണമൊത്തൊരു പൂവൻ കോഴിയായി വളരുന്നതുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍റെ മനോഹര ശബ്‍ദത്തിൽ പുറത്തിറങ്ങിയിരിക്കുന്ന പാട്ടിലുള്ളത്.തനിനാട്ടിൻപുറത്തിന്‍റെ നൈർമ്മല്യവും രസങ്ങളുംസന്തോഷങ്ങളുമൊക്കെ നിറഞ്ഞ ദൃശ്യങ്ങളും പാട്ടിനിണങ്ങുന്നതാണ്. 

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത്വ
സുദേവനാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ  തിരക്കഥാകൃത്ത്. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു. 

സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്‌.  കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ,റിങ്കു,സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡിഎന്നിവരുംഈചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ചിത്രത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. മമ്മൂട്ടി ചിത്രമായ റോഷാകിലും മിഥുന്‍ മുകുന്ദൻ സംഗീതം പകരുന്നുണ്ട്‌. ചിത്രത്തിന്‍റെ ഛായാഗ്രഹണംനിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.

രചന: വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂജ്,ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ്ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ്മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ,  അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്‍റോആന്‍റണി,വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അമൽ ജോസ്, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാർക്കറ്റിംഗ്‌: സ്നേക്ക്‌ പ്ലാന്‍റ്.

No comments:

Powered by Blogger.