എം.ജി സോമൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കമൽഹാസന് മന്ത്രി വി.എൻ വാസവൻ വിതരണം ചെയ്തു .എം.ജി സോമൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടൻ കമൽ ഹാസന് മന്ത്രി വി.എൻ വാസവൻ നൽകി. അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശ്സ്തി പത്രവുമാണ് നൽകിയത്. എം.ജി സോമന്റെ 25-ാം ചരമവാർഷിക ത്തിൽ എം.ജി സോമൻ ഫൗണ്ടേഷൻ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ  സെന്ററിൽ നടന്ന സ്മൃതി സായാഹ്നം " ഓർമ്മകളിൽ സോമേട്ടൻ " എന്ന പരിപാടിയിലാണ് പുരസ്കാരം നൽകിയത്.സുരേഷ് ഗോപി ,ജനാർദ്ദനൻ , വിജയരാഘവൻ ,വിധുബാല, സീമ, സന്തോഷ്, ഹരിഹരൻ , ജോഷി, പ്രിയദർശൻ , രൺജി പണിക്കർ, ഭദ്രൻ , ചെറിയാൻ കൽപകവാടി, കവിയൂർ ശിവപ്രസാദ് , സംവിധായകൻ ബ്ലെസി, ബാബു തിരുവല്ല , പ്രൊഫ.പി.ജെ കുര്യൻ, ജില്ല കളക്ടർ ദിവ്യ എസ്.അയ്യർ ഐ.എ.എസ്,മുൻ മന്ത്രി സജി ചെറിയാൻ , സുജാത സോമൻ , സജി സോമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


എം.ജി സോമന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി പിണണി ഗായകൻ സുദീപ്കുമാർ നയിച്ച ഗാനാർച്ചനയും നടന്നു.

No comments:

Powered by Blogger.