" താരം തീർത്ത കൂടാരം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കാര്‍ത്തിക് രാമകൃഷ്ണന്‍, പുതുമുഖം നൈനിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന " താരം തീർത്ത കൂടാരം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വിനീത് വിശ്വന്‍, കലാഭവന്‍ നവാസ്, ജയരാജ് വാര്യര്‍, ഉണ്ണി മറിമായം, മുസ്തഫ, ജെയിംസ് ഏലിയ, ഷമീര്‍ തോട്ടിങ്കല്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ടൂ ഫ്രണ്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷമീര്‍ തോട്ടിങ്കല്‍, നിഷാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോജോസഫ്നിര്‍വ്വഹിക്കുന്നു.ഷിബു, ബനേര്‍ഘട്ട എന്നി ചിത്രങ്ങള്‍ക്കു ശേഷം ഗോകുല്‍ രാമകൃഷ്ണന്‍, കാര്‍ത്തിക് രാമകൃഷ്ണന്‍ എന്നിവര്‍ ഒന്നിക്കുന്ന " താരം തീർത്ത കൂടാരം" എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

അര്‍ജ്ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥസംഭാഷണമെഴുതുന്നു.എഡിറ്റര്‍- പരീക്ഷിത്ത്, കല- സോണി ആന്റണി, മേക്കപ്പ്- രാജേഷ് ചാലക്കുടി, വസ്ത്രാലങ്കാരം- നിഖില്‍ ഹൗക്, സ്റ്റില്‍സ്- ജെറി, ആക്ഷന്‍- ബ്രൂസിലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടര്‍- സവിന്‍, ഹരി വി കെ, ധനൂപ് ജി. പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.