" ആരോമലിൻ്റെ ആദ്യത്തെ പ്രണയം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഫ്രെയിം ടൂ ഫ്രെയിം മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന "ആരോമലിൻ്റെ ആദ്യത്തെ പ്രണയം"  എന്ന ചിത്രത്തിൻ്റെ ചൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

നാട്ടിൻപുറത്തെ ഒരു ചെറുപ്പകാരനായആരോമലിൻ്റെ ജീവിതത്തിലുണ്ടാകുന്ന ഒരു രസകരമായ പ്രണയം,
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധികഥാമുഹൂർത്തങ്ങളാൽ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ നായകനായി സിദ്ധിഖ്സാമൻഅഭിനയിക്കുന്നു.കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടൻ സിദ്ദിഖ് സാമൻ നായകനാവുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് "ആരോമലിൻ്റെ ആദ്യത്തെ പ്രണയം".

നായിക വേഷം കൈകാര്യം ചെയ്യുന്നത് അമാന ശ്രീനി നായികയായിപ്രത്യക്ഷപ്പെടുന്നു. വിനോദ് കോവൂർ,അഭിലാഷ് ശ്രീധരൻ, ഋഷി സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഒപ്പം, 'വെടികെട്ട്' എന്നസിനിമയിലൂടെശ്രദ്ധേയരായ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തികച്ചുംഗ്രാമീണപശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ മിർഷാദ് കയ്പമംഗലം എഴുതുന്നു.

എൽദോഐസക്ക്ഛായാഗ്രഹണം നിർവഹിക്കുന്നു.മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.എഡിറ്റർ-അമരീഷ് നൗഷാദ്.നിരവധി ആഡ് ഫിലിമുകളിലുടെ ശ്രദ്ധേയനായ സംവിധായകൻമുബീൻറൗഫിൻ്റെ രണ്ടാമത്തെ ചിത്രമാണിത്. ക്രിയേറ്റീവ് ഡയറക്ടർ-അമരീഷ് നൗഷാദ്,കല-സിദ്ദിഖ് അഹമ്മദ്,മേക്കപ്പ്ഷിജുമോൻ,കോസ്റ്റ്യൂം-ദേവകുമാർ എസ്,സ്റ്റിൽസ്-ബെൻസൺ ബെന്നി,പ്രൊഡക്ഷൻ കൺട്രോളർ-റിയാസ് വയനാട്.ബിജിഎം- ശ്രീകാന്ത് ശങ്കരനാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ
അസോസിയേറ്റ് ക്യാമറമാൻ-സിഖിൽ ശിവകല.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മുഹമ്മദ് ഫേയ്സ്, അശ്വിൻ മോട്ടി,പി ആർ ഒ-എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ.
 
 
 
 
 
 

No comments:

Powered by Blogger.