ശ്യാം പുഷ്കരൻ്റെ തിരക്കഥയിൽ ഭാവന സ്റ്റുഡിയോസിൻ്റെ 'തങ്കം'. ടൈറ്റിൽ റോളിൽ ബിജുവും വിനീതും അപർണയും

ബിജു മേനോനും വിനീതും അപർണയും രണ്ടും കൽപിച്ചാണ് നിൽപ്പ്. ആരേയും കൂസാതെ ചുണ്ടിൽ ചെറു പുഞ്ചിരിയുമായുള്ള ആ നിൽപ്പിലുണ്ട് എല്ലാം. നിരവധി വിജയ ചിത്രങ്ങൾ ഇതിനകം മലയാളത്തിന് സമ്മാനിച്ചു ഭാവന സ്റ്റുഡിയോസിൻ്റെ പുതിയ ചിത്രമായ 'തങ്കം' ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ചലച്ചിത്രനിര്‍മ്മാണകമ്പനിയായ ഭാവന സ്റ്റുഡിയോസ് 'പാൽതു ജാൻവറി'ൻ്റെ വൻ വിജയത്തിന് ശേഷം ഒരുക്കുന്ന സിനിമയാണിത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്‍റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. 

ശ്യാംപുഷ്കരന്‍തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപർണ ബാലമുരളി എന്നിവരാണ് തങ്കത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻ സംസ്ഥാനചലച്ചിത്രഅവാര്‍ഡില്‍മികച്ചഅവലംബിതതിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ജോജിക്കുശേഷംശ്യാമിന്‍റെതിരക്കഥയില്‍ഒരുങ്ങുന്നചിത്രമാണിത്. ഭാവന സ്റ്റുഡിയോസിനൊപ്പം വര്‍ക്കിംഗ് ക്ലാസ് ഹീറോസ് കൂടി ചേര്‍ന്നാണ്ചിത്രംനിര്‍മ്മിക്കുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായപ്രസാദ്,കൊച്ചുപ്രേമൻ, വിനീത് തട്ടിൽ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് മുമ്പ്പുറത്തിറക്കിയടൈറ്റിൽപോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിനും ജോജുവിനും പകരം ബിജു മേനോനും വിനീത് ശ്രീനിവാസനും പിന്നീട് എത്തുകയായിരുന്നു.  ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഗൗതം ശങ്കര്‍ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, മാർക്കറ്റിംഗ് : സ്‌നേക്ക്പ്ലാന്റ്.
 
 

No comments:

Powered by Blogger.