അൽഫോൻസ് പുത്രന്റെ മാജിക്ക് വീണ്ടും... പൃഥിരാജ് സുകുമാരൻ , ലാലു അലക്സ് , ബാബുരാജ് തിളങ്ങി.





Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ.
cpK desK.


അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത  "GOLD"  തിയേറ്ററുകളിൽ എത്തി. 
മലയാളത്തിലുംതമിഴിലുമായി ഒരേ സമയമാണ് ഗോൾഡ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. 

പൃഥ്വിരാജ് സുകുമാരൻ (ഡെയ്ഞ്ചർ ജോഷി എസ്. ), നയൻതാര ( സുമംഗലി ഉണ്ണികൃഷ്ണൻ), മല്ലിക സുകുമാരൻ ( ജോഷിയുടെ അമ്മ), ലാലു അലക്സ് 
( ഐഡിയ ഷാജി ) ,ബാബുരാജ് ( ഹെഡ് കോൺസ്റ്റബിൾ രാകേഷ് മഞ്ഞപ്ര ) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നു.  

ജോഷിയുടെവീട്ടുമുറ്റത്തെക്കുള്ള കാവാടത്തിൽ ആരോ ബോലേറോ പിക്ക്അപ്പ് വാൻ പാർക്ക് ചെയ്യുന്നു. ആരുടെയും അനുവാദമില്ലാതെയാണ് രാത്രിയിൽ വീട്ടിലേക്കുള്ള വഴിയിൽ വാൻ പാർക്ക് ചെയ്തിരിക്കുന്നത്. ജോഷി പുതുതായി വാങ്ങിയ കാർ അകത്തേക്ക് കയറ്റാൻ പറ്റാത്ത അവസ്ഥ.ഇതേതുടർന്ന്  ജോഷി പോലീസിന് പരാതി നൽകുന്നു. തുടർന്ന്നടക്കുന്നസംഭവങ്ങളാണ് സിനിമ പറയുന്നത്. വാനിലുള്ള സാധനങ്ങൾ ആരുടേത് ? എന്താണ് ആ സാധനങ്ങൾ ? വല്ല നിധിയും ആണോ ? എല്ലാത്തിനും  സിനിമ ഉത്തരം നൽകുന്നു. 

ദീപ്തി സതി, അജ്മൽ അമീർ , കൃഷ്ണശങ്കർ , ശബരീഷ് വർമ്മ
,ചെമ്പൻ വിനോദ് ജോസ് , ജാഫർ ഇടുക്കി,  ഷറഫുദീൻ, വിനയ് ഫോർട്ട്,റോഷൻ മാത്യൂ ,  ജഗദീഷ് , സൈജു കുറുപ്പ്,
സുരേഷ്കൃഷ്ണ,ശാന്തികൃഷ്ണ,ഷമ്മി തിലകൻ , അബു സലിം, അൽത്താഫ് സലിം ,പ്രേംകുമാർ ,സുധീഷ് , ഇടവേള ബാബു , 
ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി , തെസ്നിഖാൻ , സൂരജ് സത്യൻ , പ്രഭു , ജസ്റ്റിൻ ജോൺ , ഫൈസൽ മുഹമ്മദ് , ജോളി മുത്തേടൻ, എം.എ.ഷിയാസ് , വിനീത് തട്ടിൽ ഡേവിഡ്,സാബു
മോൻ, സിബു തങ്കച്ചൻ , ജിപ്സൺ , സെബി ബാസ്റ്റിൻ, മജു മാത്യു, വിജയ് സുരേഷ് , ശങ്കർദാസ്  എന്നിവരോടൊപ്പം
രൺജി പണിക്കർ , ശരത് സക്സേന, സിജു വിൽസൺ, സൗബിൻ സാഹിർ എന്നിവരും  അതിഥി താരങ്ങളായും അഭിനയിക്കുന്നു. 

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയാമേനോൻ
എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് 

അൽഫോൻസ് പുത്രൻ തന്നെ രചിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അദ്ദേഹം തന്നെയാണ്. 

രാജേഷ് മുരുകേശൻസംഗീതം, പശ്ചാത്തലസംഗീതംഎന്നിവയും ,ആനന്ദ് സി .ചന്ദ്രൻ , വിശ്വജിത്ത്ഒടുക്കത്തിൽ എന്നിവർ  ഛായാഗ്രഹണവും , ശബരീഷ് ഗാനരചനയും, സമീറ സനീഷ് കോസ്റ്റുമും, റോണക്സ് സേവ്യർ മേക്കപ്പും, വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ ഗോപിനാഥ് എന്നിവർ സൗണ്ട് ഡിസൈനും, അശ്വിനി കാലെ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. 

നേരം ( 2013) , പ്രേമം ( 2015 ) എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

പൃഥ്വിരാജ് സുകുമാരൻ , ലാലു അലക്സ് , ബാബുരാജ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

എഡിറ്റിംഗിലൂടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ഓരോ സീനിലും താരങ്ങളെ കുത്തി നിറച്ചിരിക്കുകയാണ്.
പശ്ചാത്തല സംഗീതവും ഗാനങ്ങളും ശ്രദ്ധേയം.കോമഡി പശ്ചാത്തലത്തിൽ ഒരുക്കിയ വ്യത്യസ്തയുള്ള ഈ ചിത്രം  എല്ലാത്തരം പ്രേക്ഷകർക്കും
ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കാം. 

അൽഫോൻസ്  പുത്രന്റെ മാജിക്ക് വീണ്ടും .....

 
 
 
 

No comments:

Powered by Blogger.