വിശ്വാസവഞ്ചന പ്രമേയമാക്കിയ ചിത്രമാണ് " വീകം =മോതിരം " .


Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK.


ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സാഗർ രചനയും സംവിധാനവും
നിർവഹിച്ച ത്രില്ലർ ചിത്രം  " വീകം"തിയേറ്ററുകളിൽ എത്തി. 

"വീകം = മോതിരം " എന്നാണ് അർത്ഥം. ഒരു മോതിരത്തെ
ചുറ്റിപറ്റി നടക്കുന്ന കഥയാണ് ഈ സിനിമ . 

ധ്യാൻ ശ്രീനിവാസൻ ( ഡോ. കിരൺ) , ഷീലു എബഹാം ( എസ്.പി. രഞ്ജിനി വാര്യർ ),
അജു വർഗ്ഗീസ് ( മാർട്ടിൻ മാവുങ്കൽ ) , ജഗദീഷ് (ഫോറൻസിക് സർജൻ കൃഷ്ണമൂർത്തി) , ഡയാന ഹമീദ് ( ഡോ.കീർത്തി) , ബൈജു എഴുപുന്ന ( ജോണി ),ബിനു അടിമാലി ( ബാബു ) , ദിനേശ് പ്രഭാകർ ( സണ്ണി ഫ്രാൻസിസ് ), ഡെയിൻ ഡേവിസ് (ഡോ.തോമസ്മാത്യു), മുത്തുമണി ( അഡ്വ. ഇന്ദു ), സുരേഷ്കുമാർ ( ഐ .ജി  വിജയകുമാർ) എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിശ്വാസവഞ്ചനയാണ്സിനിമയുടെ പ്രമേയം. വിശ്വാസ വഞ്ചന ചെയ്യുന്നവരും , അതിന് ഇരയായവരും തമ്മിലുള്ള
സംഘർഷങ്ങളിലുടെ സിനിമ കടന്നുപോകുന്നു.വിശ്വാസ വഞ്ചന മനുഷ്യന്റെ സമനില തെറ്റിക്കാം , കൊലപതാകിയും ആക്കാം.കൊച്ചിനഗരത്തിലാണ് കഥ നടക്കുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറെ പേരുടെ ജീവിതവും അവർ തമ്മിൽ
യാദ്യശ്ചികമായിബന്ധപ്പെടേണ്ടി വന്ന സാഹചര്യങ്ങളും ഒക്കെയാണ് സിനിമ പായുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ഈ  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ധനേഷ് രവീന്ദ്രനാഥ് 
ഛായാഗ്രഹണവും ,ഹരീഷ് മോഹൻ എഡിറ്റിംഗും ,വില്യംസ് ഫ്രാൻസിസ് സംഗീതവും നിർവ്വഹിക്കുന്നു.കലാസാംവിധാനം : പ്രദീപ്‌ എം.വി,പ്രൊജക്റ്റ്‌ ഡിസൈൻജിത്ത്പിരപ്പൻകോട്,വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ : അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ : മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ് : സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ :പ്രമേഷ് പ്രഭാകർ, പി.ആർ.ഒ : വാഴൂർ ജോസ് , പി.ശിവപ്രസാദ്, സ്റ്റിൽസ് : സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മഞ്ജു ഗോപിനാഥാണ് മീഡിയ കോ- ഓർഡിനേറ്റർ. 

"കുമ്പാരീസ് ", "സത്യം മാത്രമേ ബോധിപ്പിക്കൂ "എന്നീ
ചിത്രങ്ങൾക്ക് ശേഷം സാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
 
ഷീലു എബ്രഹാമിന്റെ എസ്.പി. രഞ്ജിനി വാര്യരാണ്സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം. വ്യത്യസ്തയുള്ള ഈ കഥാപാത്രത്തെ ഷീലു എബ്രഹാം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ദിനേശ് പ്രഭാകറിന്റെ സണ്ണി
ഫ്രാൻസിസും ശ്രദ്ധേയമാണ്. 

കുറ്റവാളിയെയുംകുറ്റകൃത്യത്തെയും മുൻകൂട്ടി പ്രേക്ഷകർക്ക് കാട്ടിതരുന്ന രീതിയാണ് സംവിധായകൻ സാഗർ ഈ സിനിമയിൽഉപയോഗിച്ചിരിക്കുന്നത്. 


 
 

No comments:

Powered by Blogger.