പൃഥ്വിരാജ് സുകുമാരൻ - ആസിഫ് അലി - ഷാജി കൈലാസ് - അപർണ്ണ ബാലമുരളി - അന്നബെൻ ചിത്രം "കാപ്പ"യുടെ ട്രെയ്‌ലർ നാളെ വൈകിട്ട് 6ന് പുറത്തിറങ്ങും.

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും..  

ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ്സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

അപർണ ബാലമുരളിയാണ് ചിത്രത്തിൽനായികവേഷത്തിൽ എത്തുന്നത്.ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽനിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇന്ദുഗോപൻ തന്നെയാണ്ചിത്രത്തിന്റെ
രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെപശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു.പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻഎന്നിവരാണ്ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. 

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം-ഷാജി കൈലാസ്,നിർമ്മാതാക്കൾ- ഡോൾബിൻകുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ - ജിആർഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺഎഡിറ്റർ-ഷമീർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനുസുധാകരൻകലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല .

പിആർഓ - ശബരി
 

No comments:

Powered by Blogger.