" കാപ്പ" ഡിസംബർ 22ന് റിലീസ് ചെയ്യും.

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം " കാപ്പ"യ്ക്ക് U/A സർട്ടിഫിക്കറ്റ് .

ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽനായികവേഷത്തിൽ എത്തുന്നത്.ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽനിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇന്ദുഗോപൻ തന്നെയാണ്ചിത്രത്തിൻെറ നിർവഹിക്കുന്നത്.തിരുവനന്തപുരത്തെലോക്കൽഗുണ്ടകളുടെപശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു.പൃഥ്വിരാജിനെയുംഅപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻഎന്നിവരാണ്ചിത്രത്തിലെമറ്റുപ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. 

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം-ഷാജി കൈലാസ്നിർമ്മാതാക്കൾ- ഡോൾബിൻകുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥജിആർഇന്ദുഗോപൻഛായാഗ്രഹണം- ജോമോൻ ടി ജോൺഎഡിറ്റർ-ഷമീർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ,
അസോസിയേറ്റ് ഡയറക്ടർ- മനുസുധാകരൻകലാസംവിധാനം- ദിലീപ് നാഥ,വസ്ത്രാലങ്കാരം സമീറ സനീഷ്,മേക്കപ്പ്- സജി കാട്ടാക്കടസ്റ്റിൽസ്-ഹരി തിരുമല ,പിആർഓ - ശബരി.

സലിം പി. ചാക്കോ.
  

No comments:

Powered by Blogger.