അദിവി ശേഷ് പാൻ ഇന്ത്യ മൂവി ജി 2 ജനുവരി 9 ന് ഓൾ ഇന്ത്യ ലോഞ്ച് ചെയ്യുന്നു.
അദിവി ശേഷ് പാൻ ഇന്ത്യ മൂവി ജി 2 ജനുവരി 9 ന് ഓൾ ഇന്ത്യ ലോഞ്ച് ചെയ്യുന്നു.സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്ത കൾ കൊണ്ടും ഏറെ ശ്രദ്ധേയമായ താരമാണ്

അദിവി ശേഷ്.  തെലുങ്ക് സിനിമയിൽ  നാഴികകല്ലായുള്ള ചിത്രമായിരുന്നു അദിവി നായകനായി എത്തിയ ഗുഡാചാരി. ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തെരുവിലെ തന്നെ വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഗൂഢാചാരിയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം മേജർ  എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക്ബസ്റ്റർവിജയംആവർത്തിച്ചിരുന്നു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പൻ വിജയമായിരുന്നുസ്വന്തമാക്കിയിരുന്നത്. ഇപ്പൊൾ ഗുഡ്ഹാചാരിയുടെ തുടർച്ചയായ "ജി 2" പ്രഖ്യാപിച്ചിരിക്കുകയാണ്.


 ജനുവരി 9 ന് അണിയറ പ്രവർത്തകർ “പ്രീ വിഷൻ” വീഡിയോ റിലീസ് ചെയ്യുവാൻഒരുങ്ങുകയാണ്.മേജറിന്റെ എഡിറ്ററായ വിനയ് കുമാർ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.  ശേഷ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.  ഈ വമ്പൻ ബജറ്റ് പാൻ ഇന്ത്യ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷൻ ഹൗസുകൾ ചേരുന്നു.  പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കറുത്ത സ്യൂട്ടിൽ കയ്യിൽ മെഷീൻ ഗണ്ണും പിടിച്ചിരിക്കുന്ന അദിവി ശേഷ് ആക്ഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. ഗൂഢാചാരിയുടെ മുഴുവൻ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, G2 അന്തർദേശീയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഗുഡ്ഹാചാരി ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ഗുഡ്ഹാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്.  നിരവധി പുതിയ കഥാപാത്രങ്ങൾ ഇതിനകം നിലവിലുള്ള സ്റ്റാർ കാസ്റ്റിനൊപ്പം ചേരുന്നു. കഥയുടെ സ്‌പാൻ, മേക്കിംഗ്, സാങ്കേതിക നിലവാരം, അന്തർദേശീയ സംഘം എന്നിവയുടെ കാര്യത്തിൽ ഇത് വളരെ വലുതായിരിക്കും.  ജനുവരി 9-ന് ആരംഭിക്കുന്ന വലിയ "പ്രീ വിഷൻ" നായി കാത്തിരിക്കുക.

അഭിനേതാക്കൾ: അദിവി ശേഷ്സംവിധായകൻ: വിനയ് കുമാർ സിരിഗിനീടി,കഥ:അദിവിശേഷ്നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ,ബാനറുകൾ: പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് .

 പിആർഒ: ശബരി

No comments:

Powered by Blogger.