മലയാള സിനിമയുടെ മാറ്റത്തിന് നിർണ്ണായക പങ്ക് വഹിച്ച നടനാണ് എം.ജി സോമൻ : ശ്യാമപ്രസാദ്

എം.ജി. സോമന്റെ സ്മരണാഞ്ജലിയോട് അനുബന്ധിച്ച് എം.ജി. സോമൻ ഫൗണ്ടേഷൻ നടത്തുന്ന നാടക കളരി തിരുവല്ല മാർത്തോമാ കോളേജിൽ സംവിധായകനും നടനുമായ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. 

മലയാള സിനിമയുടെമാറ്റത്തിന് നിർണ്ണായക പങ്ക് വഹിച്ച നടനാണ് എം.ജി സോമൻ എന്ന്  ശ്യാമപ്രസാദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

മാർത്തോമാ കോളേജ്
പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് മാത്യൂ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നടൻമാരായ കൃഷ്ണ പ്രസാദ് , മോഹൻ അയിരുർ , ഭാരവാഹികളായ ജോർജ്ജ് മാത്യൂ , എം. സലിം, സാജൻ വർഗ്ഗീസ് , മാത്യു ശങ്കർ , സി.എ. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. 

എം.ജി. സോമന്റെ ഛായാചിത്രം മകൻ സജി സോമൻ ശ്യാമപ്രസാദിന് നൽകി. നാടക കളരിക്ക് സജീവൻ
നമ്പിയത്താണ് നേതൃത്വം കൊടുക്കുന്നത്. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 
 
 

No comments:

Powered by Blogger.