" അയൽവാശി " തുടങ്ങി.സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ്പരാരിതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയൽവാശി'എന്നചിത്രത്തിന്റെ പൂജാ കർമ്മവുംസ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമനദേവീക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻനിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,ജഗദീഷ് , നസ്ലിൻ, ഗോകുലൻ,നിഖിലവിമൽ,
ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.

തല്ലുമാലയുടെതിരക്കഥാകൃത്തുക്കളിലൊരാളുംഇർഷാദിന്റെസഹോദരനുമായമുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
പൃഥ്വിരാജിന്റെസഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.
സജിത്പുരുഷൻഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ-ബാദുഷ  മേക്കപ്പ്-റോണക്സ് സേവ്യർ ,
വസ്ത്രാലങ്കാരം-മഷാര്‍ ഹംസ,പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജിപുൽപ്പളി,പ്രൊഡക്ഷൻ കൺട്രോളർ : സുധർമ്മൻ വള്ളിക്കുന്ന്.

" അയൽവാശി'യുടെ ചിത്രീകരണം നവംബർ 14 ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും

പി ആർ ഒ : എ.എസ് ദിനേശ്.


No comments:

Powered by Blogger.