" അനക്ക് എന്തിന്റെ കേടാ’' ടൈറ്റിൽ പോസ്റ്റർ പ്രകാശനം നടന്നു.ബഹറിൻ മീഡിയസിറ്റി ഫിലിം  പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ ടൈറ്റിൽലോഞ്ചിങ്ങ്ബഹറനിൽ വെച്ച് നടന്നു.പ്രശസ്ത സിനിമാ സീരിയൽ നാടക നടനുമായ ശിവജി ഗുരുവായൂർ,
ബഹറിൻ മീഡിയ സിറ്റി ചെയർമാനും,  സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത് ,സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീർ ഭരതന്നൂർ, ബിഎംസി ഫിലിം  സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര,ജയമേനോൻ, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയർമാൻ ഡോ. പി വി ചെറിയാൻ ,ഫിലിം സൊസൈറ്റി കോർഡിനെറ്റർ  അൻവർ നിലമ്പൂർ എന്നിവർ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.  

മലയാള സിനിമയിലെ  പ്രമുഖ താരങ്ങൾക്കൊപ്പംബഹറനിൽനിന്നുള്ള പുതുമുഖ താരങ്ങളും  ഈസിനിമയിൽഅഭിനയിക്കുന്നുണ്ട്.  കിംസ് ഹോസ്പിറ്റൽ സിഇഒ താരിഖ് നജീബ് ,ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം  ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ചലച്ചിത്ര കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.