" ജവാനും മുല്ലപ്പൂവും " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻസംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും ". ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

സാങ്കേതികപരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജിശർമ്മ,നന്ദുപൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരുംഅഭിനയിക്കുന്നു. ഷ്യാൽ സതീഷ് ഛായാഗ്രഹണംനിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്.

സംഗീതം: 4മ്യൂസിക്ക്,ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ & സുരേഷ്കൃഷ്ണൻ,പ്രൊഡക്ഷൻകൺട്രോളർ:നന്ദുപൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ,അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി,കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 

No comments:

Powered by Blogger.