പുതുമുഖങ്ങളുടെ പുതുമയാർന്ന 'ഒരു ജാതി മനുഷ്യൻ'; പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു.....വേയ് ടു ഫിലിംസിന്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യൻ' എന്ന ചിത്രത്തിലെ പുതിയ  ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ  യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 "കൊടി കൊടി" എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ  ഉള്ള റോക്ക് മ്യൂസിക് രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന പല ഇന്റേണൽ  പൊളിറ്റിക്സിനെഎടുത്തുപറയുന്നു രീതിയിലാണ്  അവതരണ ശൈലി.

ജയിംസ് ഏലിയാ,  ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്,  എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന്U/Aസർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായിപുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്  തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ദിക്ക്, ഡോ.ജാസ്സി ഗിഫ്റ്റ്,
അൻവർ സാദത്ത്, എന്നിവരും ചിത്രത്തിൽആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് - രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് - നിഷാബ് - ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.