ഗോകുലം മൂവീസിൻ്റെ മോഡുലാർ ഷൂട്ടിംഗ്‌ ഫ്ളോർ ഒരുങ്ങുന്നു.

ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കുപുറമേസിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.അതിൻ്റെ ആദ്യ മുന്നോടിയായിനാൽപ്പതിനായിരം ചതുരശ്രയടിചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു.

സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്.കൊച്ചിയിലെ പുക്കാട്ടുപടിയിൽനാൽപതോളം ഏക്കർ ഭൂമിയിലാണ് ഈ സ്റ്റുഡിയോഫ്ളോർനിർമ്മിക്കുന്നത്.

ഗോകുലത്തിൻ്റെ തന്നെ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർനിർമ്മിക്കുന്നത്.ഗോകുലം മൂവീസിൻ്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബൃഹ്ത്തായ കടമറ്റത്ത് കത്തനാർ  എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ സ്റ്റുഡിയോഫ്ളോർഒരുക്കുന്നത്.

ഇൻഡ്യയിൽആദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.ചെന്നൈയിൽ ഗോകുലത്തിൻ്റെ വലിയ സ്റ്റുഡിയോഫ്ളോർനിലവിലുണ്ട്.
തമിഴ് - തെലുങ്കു സിനിമകൾ ഇവിടെ സ്ഥിരമായിചിത്രീകരിച്ചു പോരുന്നുമുണ്ട്.എന്നാൽ ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ കടമറ്റത്ത് കത്തനാറിനു
വേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ അടങ്ങുന്ന സ്റ്റുഡിയോ ഫ്ളോർ തന്നെ ആകട്ടെയെന്ന് ഗോകുലം ഗ്രൂപ്പിൻ്റെ ചെയർമാൻ കൂടിയായ ഗോകുലം ഗോപാലൻ നിർദ്ദേശിക്കുകയായിരുന്നു.

ഇത് കേരളത്തിനു തന്നെ ഒരു നാഴികക്കല്ലായിമാറുമെന്നതിൽ സംശയമില്ലഇൻഡ്യയിലെ എല്ലാ ഭാഷകളിലുമുള്ളവൻകിട ചിത്രങ്ങൾക്ക് ഈ ഫ്ളോർ ഉപകരിക്കും വിധത്തിലുള്ള കാഴ്ച്ചപ്പാടിലൂടെയാണ് ഈസ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.

ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിൻ്റെ പ്രീ  പൊഡക്ഷനുകൾ ആരംഭിച്ചു.
ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകൾ ഉൾക്കൊള്ളുന്ന ആരി അലക്സ ക്യാമറ വാങ്ങുകയും ഇതു പയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയിൽ നടക്കുകയും ചെയ്തിരുന്നു.

മറ്റൊരു ചിത്രവും കമിറ്റ് ചെയ്യാതെജയസൂര്യമാനസ്സികമായും ശാരീരികമായും ഒരുക്കങ്ങൾനടത്തിപ്പോരുകയാണ് ഇതിലെ കത്തനാറെ അവതരിപ്പിക്കുവാനായി 
മാന്ത്രിക ജാലവിദ്യ' ഒരു വൈദികൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരുദൃശ്യവിസ്മയത്തിലത്തിലൂടെപ്രേക്ഷകൻ്റെമുന്നിലെത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ
ആധുനിക സാങ്കേതിക മികവോടെ, വൻ മുതൽ മുടക്കോടെയാണ് കടമറ്റത്ത് കത്തനാറെഅണിയിച്ചൊരുക്കുന്നതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർകഷ്ണമൂർത്തിയും അറിയിച്ചു

മങ്കി പെൻ, ജോ& ബോയ്, ഹോം, എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് സംവിധായകനായ റോജിൻ തോമസ്.സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് രാജീവനാണ്.
മലയാളത്തിനുപുറമേഇൻഡ്യയിലെവൻകിടഭാഷാചിത്രങ്ങളിലേയുംഅഭിനേതാക്കളും അണിനിരക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിരിക്കുംപുതുവർഷത്തിൽചിത്രീകരണംആരംഭിക്കുംവിധത്തിൽഈചിത്രത്തിൻ്റെഅണിയറപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സിദ്ദുപനയ്ക്കലാണ്പ്രൊഡക്ഷൻ കൺട്രോളർ.

വാഴൂർ ജോസ്.

No comments:

Powered by Blogger.