രണ്ട് കുടിയേറ്റക്കാരുടെ കഥയുമായി " നിഷിദ്ധോ ". കനികുസൃതിയും ,തൻമയ് ധനനിയയും തിളങ്ങി. താര രാമാനുജൻ്റെ മികച്ച സംവിധാനം.


Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ.
cpK desK.


കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിവനിതസംവിധായകർക്ക് പ്രാധാന്യം നൽകി  നിർമ്മിക്കുന്ന രണ്ടാമത് സിനിമയാണ്  "നിഷിദ്ധോ".
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം താര രാമാനുജൻ നിർവ്വഹിക്കുന്നു.

ഗൃഹജോലിയും പാർട്ട് ടൈം മിഡ് വൈഫുമായി കൊച്ചിയിൽ താമസിക്കുന്ന തമിഴ്
വംശജയായ ചാവി
( കനികുസൃതി) ,ബംഗാളി സ്വദേശിയുംപ്രതിമനിർമ്മാതാവും തൊഴിലാളിയുമായ  രുദ്രയുമായി ( തൻമയ് ധനാനിയ)സൗഹൃദത്തിലാകുന്നു. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ വച്ച് തൻ്റെ അമ്മാവൻ്റെ ആകസ്മിക മരണത്തിന് ഉത്തരവാദി താനാണെന്ന് രുദ്രയും ,ഒരു പെൺ ശിശുഹത്യ ശ്രമത്തെ അതീജിവിച്ചഓർമ്മപ്പെടുത്തലാണ്ചാവിയെയുംബുദ്ധിമുട്ടിക്കുന്നത്. അസ്വസ്ഥരായ ഈ ആത്മാക്കൾ തമ്മിൽ ഉണ്ടാകുന്ന ബന്ധമാണ് ഈ സിനിമയുടെ പ്രമേയം. 

ശാന്ത ജഗനാഥൻ ( കാത്തമ്മ ), ദിബാകർ ദേബ് ( ഫണി ), ജിത്തു രാജ് ജിതേന്ദ്രനാഥ്
( മുരുകൻ ), ചന്ദ്രഹാസൻ നായർ ( ആശീഷ് ) ,പ്രിയചന്ദ്രൻ പേരയിൽ ( അമ്പിളി), തുഷാരപിള്ള ( ഉമ), മൻരാജ് സിംഗ് ശർമ്മ (  പിനാകി) , ആനന്ദ് സുബ്രമണി
 ( പാർത്തോ) എന്നിവർ വിവിധ കഥാപാത്രക്കളെ
അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം : മനേഷ് മാധവൻ, എഡിറ്റിംഗ്: അൻസാർ ചേന്നാട്ട് ,സംഗീതം : ദേബജ്യോതിമിശ്ര,കലാസംവിധാനം : ഇന്ദുലാൽ കാവീട്, വസ്ത്രാലങ്കാരം : ദിവ്യ ജോബി , ലൈൻ പ്രൊഡ്യൂസർ ബാദുഷ
എൻ.എം.,പ്രൊഡക്ഷൻ കൺട്രോളർ :വിനോദ്മംഗലത്ത് ,ചമയം : മനുമോഹൻ, ശബ്ദ മിശ്രണം: അനൂപ് തിലക്  തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.

പെൺ ശിശുഹത്യ,കേരളത്തിൽ എന്നല്ല, അഭിസംബോധന ചെയ്യേണ്ട വിഷയമാണ് എന്നതിൽ സംശയമില്ല. 

ബംഗാളിൽ നിന്നും,തമിഴ്നാട്ടിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ ജന്മനാട്ടിൽ നിന്ന്അകലെയുള്ള കുടിയേറ്റ സമൂഹത്തിൽ ആയിരിക്കുന്നതിൻ്റെഅനുഗ്രഹവും നാശവും പങ്കിടുന്നവരുടെ പോരാട്ടങ്ങളുടെ കഥയായി ഈ സിനിമ മാറുന്നു .

കനികുസൃതി ,തൻമയ് ധനനിയ എന്നിവരുടെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗത സംവിധായിക താര  രാമനുജൻ്റെ സംവിധാനവും ശ്രദ്ധേയം.


No comments:

Powered by Blogger.