" ഏതം " വീഡിയോ ഗാനം പുറത്തിറങ്ങി.


എം ടി-ഹരിഹരൻ ചിത്രമായ പഴശ്ശിരാജ,ഏഴാമത്തെ വരവ് എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ
പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "  ഏതം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്,എം ജയചന്ദ്രൻ, സിദ്ധാർത്ഥ് മേനോൻ,അനു സിതാര എന്നിവരുടെ ഫേയ്സ ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


ശിവദാസ് പുറമേരി എഴുതിയ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്ന് ദീപക് ജയ ആലപിച്ച "മഞ്ഞവെയിൽ പൂക്കൾ വീഴും നേരം...എന്ന ഗാനമാണ് റിലീസായത്


നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരൻ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എൻ,പ്രകാശ് ബാരെ,ഹരിത്,എം ജി റോഷൻ,അകം അശോകൻ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ചന്ദ്രന്‍മൂടാടിനിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ് എം നിർവഹിക്കുന്നു.പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായപ്രവീണ്‍ ചന്ദ്രന്‍ മൂടാടിചെറുകഥാകൃത്തും ചിത്രകാരനുമാണ്.ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍നമ്പൂതിരി,സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി പി സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

 " ഏതം എന്നാൽ പല നിറങ്ങൾ ചേർന്നുള്ളഒരുനിറം.വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ''ഏതം" . സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി പറഞ്ഞു.

ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതംപകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-മൂജീബ് ഒറ്റപ്പാലം,കല-ധൻരാജ് താനൂർ, മേക്കപ്പ്-മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ്അതളൂർ,പരസ്യകല-സുവീഷ് ഗ്രാഫിക്.

" ഏതം" നവംബർ പതിനൊന്നിന്
പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.