" ചെണ്ടക്കോൽ " സമ്മാനിച്ച എഴുത്തുകാരൻമലയാളമനോരമ കോഴിക്കോട്, വടകരയിൽ സംഘടിപ്പിച്ച 'കേരളക്യാൻ'എന്നപരിപാടിയില്‍വെച്ചാണ് ടി.പി. രാജീവൻ എന്ന എഴുത്തുകാരനെ ഞാന്‍ നേരിൽ പരിചയപ്പെടുന്നത്.

പ്രോഗ്രാമിനുശേഷം സ്ഥലത്തെ ഒരു പ്രധാനിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനായി ഞങ്ങൾഒത്തുചേർന്നു.അവിടെ ഒരുചെണ്ടക്കാരന്‍ഉണ്ടായിരുന്നു.കേരളത്തിന്റെതനതുവാദ്യമായ ചെണ്ട കണ്ടപ്പോള്‍ എനിക്കതില്‍ കൊട്ടാനൊരു കൊതി.കൊട്ടിനോക്കിക്കൊള്ളാന്‍ ചെണ്ടക്കാരന്‍സുഹൃത്ത് പറഞ്ഞെങ്കിലും ധൈര്യം വന്നില്ല. 'ചെണ്ടക്കോല്‍ ഞാനെടുത്തു തരാം' എന്നു പറഞ്ഞ് ടി.പി. ഉടൻ ഇടപെട്ടു.

ഗുരുവില്‍നിന്ന് ശിഷ്യൻ എന്നപോലെ ടി.പി.യുടെ കാൽ തൊട്ട് വന്ദിച്ച്  ഞാൻ ചെണ്ടക്കോല്‍ഏറ്റുവാങ്ങുകയും ചെണ്ട കൊട്ടുകയും ചെയ്തു. അന്നവിടുന്നു പിരിയുമ്പോള്‍ 'ദീര്‍ഘകാലം' എന്നതന്റെകവിതാസമാഹാരവും അദ്ദേഹം എനിക്കു സമ്മാനിച്ചു. നടിയായ അനുമോളും ജോളിച്ചേട്ടനും സാക്ഷികൾ.

പിന്നീടു പലതവണ ടി.പി.യെ കണ്ടിട്ടുണ്ട്.. സംസാരിച്ചിട്ടുണ്ട്. 
ഇപ്പോഴിതാ അദ്ദേഹം കടന്നുപോയിരിക്കുന്നു.
പെട്ടെന്നു വിടപറഞ്ഞെങ്കിലും ടി.പി. രാജീവന്‍ എന്ന എഴുത്തുകാരന്‍ സമ്മാനിച്ച കവിതകളും നോവലുകളും മറ്റ് ആഖ്യാനങ്ങളും ദീര്‍ഘകാലം നിലനില്ക്കുകതന്നെ ചെയ്യും. 
ഗുരുതുല്യനായ എഴുത്തുകാരന് പ്രണാമം!

മനോരമ ന്യൂസിലെ സുഹൃത്തായ റോമി മാത്യു അന്നു പകർത്തിയ ചിത്രങ്ങൾ ഇന്നെനിക്ക് അയച്ചു തരുമ്പോൾ അതെനിക്ക് വെറും ചിത്രങ്ങളല്ല, ഓർമകളുടെ മാണിക്യമാകുന്നു...

Anu Mol 
Romy Mathew
Joly Joseph 
Manorama News TV

No comments:

Powered by Blogger.