കോമഡി പശ്ചാത്തലത്തിൽ " പടച്ചോനേ ഇങ്ങള് കാത്തോളീ "
Rating: ⭐⭐⭐ /5 .
സലിം പി. ചാക്കോ. 
cpK desK.സി.പി.കെ പാർട്ടി നേതാവ് സ. ദിനേശനായി ശ്രീനാഥ് ഭാസി എത്തുന്ന " പടച്ചോനേ ഇങ്ങള് കാത്തോളീ "  തീയേറ്ററുകളിൽ എത്തി. 

നർമ്മം, പ്രണയം, രാഷ്ട്രീയം എന്നിവയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന കുടുംബ ഹാസ്യ ചിത്രമായ " പടച്ചോനേ ഇങ്ങള് കാത്തോളീ " രജത്ത് ബാല  സംവിധാനം ചെയ്യുന്നു. 

ചിന്തമംഗലം പാർട്ടി ഗ്രാമ 
പശ്ചാത്തലത്തിൽനർമ്മത്തിനൊപ്പം സംഗീതത്തിനും ,
പ്രണയത്തിനും വളരെയധികം പ്രാധാന്യംകൊടുത്തിരിക്കുന്ന
മുഴുനീളഎൻ്റർടെയ്നറായിട്ടാണ് ഈ ചിത്രംഒരുക്കിയിരിക്കുന്നത്.

ആൻ ശീതൾ(രേണുകനമ്പ്യാർ ), ഗ്രേസ് ആൻ്റണി ( സ.ഇന്ദു) ,
രസ്ന പവിത്രൻ ( ഷീബ ),
അലൻസിയർ ലേ ലോപ്പസ്
( അങ്കകാരൻ അച്ചുട്ടേട്ടൻ ), ജോണി ആന്റണി (ബഹ്മശ്രീ ഡോ. ശബരീഷ് പണിക്കർ),
സോഹൻ സീനുലാൽ 
( കിഷോർ ചന്ദ്രൻ ) ,ഹരീഷ് കണാരൻ ( കേരള കുമാരൻ കെ.കെ.),ദിനേശ് പ്രഭാകർ 
( സ. ഗിരി) , ഷൈനി സാറ 
( ഉഷാകുമാരി ) ,നിഷാ മാത്യു 
( സ. കമല ) , സുനിൽ സുഖദ 
( ലീലകൃഷ്ണൻ മാഷ് ), നിർമൽ പാലാഴി ( സ .കെ.വി.ജി ), വിജിലേഷ് ( ഗുണ്ട് സജി) , 
നിർമ്മാതാവ്  രഞ്ജിത്ത് മണമ്പ്രക്കാട്ട് ( നെല്ലിയിൽ ചന്ദ്രൻ ) , നാഥാനിയേൽ മഠത്തിൽ (പേരാളി ഷിനു ) , രഞ്ജിത്ത് കങ്കോൽ ( ബിജു ദർശന) ,സഹീർ മുഹമ്മദ്
( ശ്രീധരൻ പോറ്റി ) ,സരസ ബാലുശ്ശേരി ( ശാരമ്മ) ,നന്ദിത സന്ദീപ് ( നന്ദൂട്ടി),സായിഖ് റഹ്മാൻ ( മുകുന്ദൻ ) ,സാജു നവോദയ ( ഉണ്ണിമോൻ ) ,ഉണ്ണിരാജ ( കരിമ്പാൽ കണ്ണേട്ടൻ ) ,സണ്ണി വെയ്ൻ 
( ജിയോളജി വകുപ്പ് ഓഫീസർ സി.എച്ച് രഘുനന്ദൻ), മാമുക്കോയ ( സ. ഇ.കെ കേളപ്പൻ) രാജേഷ് മാധവൻ ( സ.ഇ.കെ. കേളപ്പൻ യംഗ് ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന: പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റർ: കിരൺദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ആർട്ട് ഡയറക്ടർ: അർക്കൻ എസ് കർമ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യൂംസ്: സുജിത്ത്മട്ടന്നൂർ,എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌:ആന്റപ്പൻ ഇല്ലിക്കാട്ടിൽ&പേരൂർജെയിംസ്,‌ചീഫ്അസോസിയേറ്റ്ഡയറക്ടർ:ഷിജുസലേഖബഷീർ,അസ്സോസയേറ്റ്ഡയറക്ടർസ്: കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനിആൻജോയ്,സ്റ്റിൽസ്:ലെബിസൺഗോപി,ഡിസൈൻസ്: മൂവിറിപ്പബ്ലിക്,പി.ആർ.ഓ
മഞ്ജുഗോപിനാഥ്‌,‌ വാഴൂർ ജോസ് ,മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽതുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ . 

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ചിരി
ക്കുന്ന നാലാമത്തെ ചിത്രമാണിത്.  വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് മുൻപ്‌ ടൈനിഹാൻഡ്സ്പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച മറ്റ്  സിനിമകൾ.

" പടച്ചോനേ ഇങ്ങളു കാതലേ .... " എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി. കെ.എസ് ഹരിശങ്കർ , നടി രമ്യാ നമ്പീശൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

"എന്റെ ജീവിതം എന്തായാലും നശിച്ചു,  സ്വപ്നത്തിൽ എങ്കിലും ഞാൻ മര്യാദയ്ക്ക് ഒന്ന് ജീവിക്കട്ടെ" എന്ന് ശ്രീനാഥ് ഭാസി അമ്മയോട്പറയുന്ന  ഡയലോഗ് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു.

മാത്രമല്ല സ്വപ്നത്തിലും സമാധാനം ഇല്ലാത്ത ദിനേശനായി ശ്രീനാഥ് ഭാസി തിളങ്ങി. ജോണി ആന്റണി , ആൻ ശീതൾ, ഗ്രേസ് ആന്റണി
എന്നിവരുടെ അഭിനയവും    മികച്ചതായി. രണ്ട് മണിക്കൂർ നാൽപത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .
ഈസമയകൂടുതൽസിനിമയ്ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ചെയ്തില്ല.

 

No comments:

Powered by Blogger.