"ആനന്ദം പരമാനന്ദം " വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ.


ഷറഫുദ്ദീൻ,അജു വർഗീസ്, ഇന്ദ്രൻസ്,അനഘ നാരായണൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന " ആനന്ദം പരമാനന്ദം" എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ  റിലീസായി.


മനു മഞ്ജിത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, മീനാക്ഷി അനൂപ് എന്നിവർ ആലപിച്ച " എന്തിനെന്റെനെഞ്ചിനുള്ളിലെ...." എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എം സിന്ധുരാജ് എഴുതുന്നു. ഛായാഗ്രഹണം- മനോജ് പിള്ള,എഡിറ്റർ-വി സാജൻ.പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്,കല-അർക്കൻ എസ് കർമ്മ, മേക്കപ്പ്-പട്ടണം റഷീദ്,  വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-ഹരി തിരുമല, ഡിസൈൻ-പ്രമേഷ് പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബാബു എസ് നായർ.

No comments:

Powered by Blogger.