കണ്ണൻ്റെ തമിഴ് എക്സ്ട്രിം ഫാമിലി ആക്ഷൻ ത്രില്ലർ വിരുന്തു " ഫൈനൽ മിക്സിംഗ് തുടരുന്നു.


കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ  തമിഴിലെ ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനായി എത്തുന്ന തമിഴ് എക്സ്ട്രിം ഫാമിലി ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്  " വിരുന്തു ". ഈ ചിത്രത്തിൻ്റെ  ഫൈനൽ മിക്സിംഗ് തുടരുന്നു.

ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. 

നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്,  ആശ ശരത്ത്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തും രവിചന്ദ്രൻ  ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. എഡിറ്റിംഗ് -വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യൂം  അരുൺ മനോഹർ, മേക്കപ്പ്  പ്രദീപ് രംഗൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് അർജുനൻ, അസോ.
ഡയറക്ടർ - സുരേഷ് ഇളമ്പൽ 
എന്നിവരാണ് അണിയറ  പ്രവർത്തകർ. 

സലിം പി.ചാക്കോ. 
cpK desK .
 
 
 
 
 
 
 
 
 

No comments:

Powered by Blogger.