" ഹാസ്യം " നവംബർ 25ന് റിലീസ് ചെയ്യും.ഹരിശ്രീ അശോകൻ,സബിത ജയരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഹാസ്യം" നവംബർ ഇരുപത്തിയഞ്ചിന്പ്രദർശനത്തിനെത്തുന്നു.

ജയരാജിന്റെ 'നവരസ' സീരീസിലെ എട്ടാമത്തെ ചിത്രമാണ് 'ഹാസ്യം'. ശാന്തം, കരുണം, ഭീഭത്സം, അത്ഭുതം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് 'നവരസ' സീരീസിലെ മറ്റു ചിത്രങ്ങൾ.
  വാവച്ചൻ,നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ജഹാംഗീർ ഷംസ്, പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ,ഉണ്ണി അരികന്നിയൂർ,ബദറുദ്ദീൻ അടൂർ, ശിവകുമാർ സോപാനം,
കോട്ടയം പത്മകുമാർ, 
കെ പി ഏ സി ലീല,ഷൈനി സാറാ, എറിക് അനിൽ ,ബേബി അതുല്യ മധു, ബേബി വരഹലു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇപോക്ക് ഫിലിംസിന്റെ ബാനറിൽ ജഹാംഗീർ ഷംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിനിർവ്വഹിക്കുന്നു.എഡിറ്റർ-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം -വരുൺ കൃഷ്ണ,കല-സുജിത് രാഘവ്,
മേക്കപ്പ്-രതീഷ് അമ്പാടി, വസ്ത്രാലങ്കാരം-അജി മുളമുക്ക്,സൗണ്ട് ഡിസൈനർ-
രംഗനാഥ് രവി,പരസ്യകല - സത്യൻസ് മുഹമ്മദ്,സ്റ്റിൽസ്-
ജയേഷ് പാടിച്ചാൽ, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം.

ഹരിശ്രീ അശോകൻ 'ജപ്പാൻ' എന്ന് വിളിപേരുള്ള 
കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യമെഡിക്കൽകോളേജിൽ മൃതശരീരങ്ങൾ രഹസ്യമായി എത്തിച്ചുകൊടുക്കുന്ന ജോലിയാണ് 'ജപ്പാൻ' ചെയ്യുന്നത്. സിനിമയുടെ പേര് ഹാസ്യം എന്നാണെങ്കിലും 'ബ്ലാക്ക് കോമഡി' വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.