കാർത്തിയുടെ 25-മത്തെ സിനിമ " ജപ്പാൻ " ഇന്ന് തുടങ്ങി .' വിരുമൻ ', ' പൊന്നിയിൻ സെൽവൻ ' , ' സർദാർ ' എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന് ഇന്ന് ചെന്നൈയിൽ തുടക്കം കുറിച്ചു. 

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ശകുനി , കാഷ്മോര ,  ധീരൻ അധികാരം ഒന്ന് , കൈതി , സുൽത്താൻ , എന്നീ അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന കമ്പനിയുടെ ആറാമത്തെ കാർത്തി ചിത്രമാണ് " ജപ്പാൻ " .

കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ  " ജപ്പാൻ " ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.          തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ  സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. 

സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ' പുഷ്പ ' യിൽ ' മംഗളം സീനു ' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽഎന്നതുംശ്രദ്ധേയമാണ്അതു പോലെ ' ഗോലി സോഡ ,' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനുംപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. സംവിധായകൻ രാജു മുരുകൻ കാർത്തി ,ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ' *ജപ്പാൻ* ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. 

പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ
വ്യത്യസ്തമായരൂപഭാവത്തിലുള്ളനായകകഥാപാത്രത്തെയാണ്കാർത്തിഅവതരിപ്പിക്കുന്നത്. നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമാ യി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉടൻ തന്നെ പുറത്തു വിടുമെന്നും അണിയക്കാർ അറിയിച്ചു. 

സി. കെ. അജയ് കുമാർ.
പി.ആർ.ഒ

No comments:

Powered by Blogger.