" ആനപ്പറമ്പിലെ World Cup " Trailer Out Now .

കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി എത്തുന്ന  "ആനപ്പറമ്പിലെ World Cup  "  ഒക്ടോബർ 21ന് റിലീസ് ചെയ്യും.  ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. 

aanaparambileworldcup⚽ Official Trailer Out Now 


ആന്റണി വർഗീസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്.  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്), ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. 

സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരും , ടി ജി രവി , ബാലു വർഗീസ് , ലുക്‌മാൻ അവറാൻ  , നിഷാന്ത് സാഗർ , ഐ.എം.വിജയൻ തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു  . 

ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവുംനിർവഹിച്ചിരിക്കുന്നു . എൻ.എം.ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി. ചാക്കോ .

 
 
 

No comments:

Powered by Blogger.