" SATURDAY NlGHT " U സർട്ടിഫിക്കറ്റ്.

നിവിൻ പോളിയെ നായകനാക്കി  സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമായ " SATURDAY NlGHT "ന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് ഈ ചിത്രമെന്ന സൂചനയാണ് ഉള്ളത്. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് ഡേറ്റ് ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒക്ടോബർ ഏഴിന് ഈ ചിത്രം റിലീസ്ചെയ്യാൻസാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

A.B.C.D, അനുരാഗ കരിക്കിൻ വെള്ളം എന്നി ചിത്രങ്ങൾ  രചിച്ച നവീൻ ഭാസ്കറാണ്  തിരക്കഥ ഒരുക്കുന്നത്.  വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. 

സ്റ്റാൻലി എന്ന് പേരുള്ള കഥാപാത്രമായാണ് നിവിൻ പോളിഇതിൽഅഭിനയിക്കുന്നത്.ഒരുസംഘംപഴയചങ്ങാതിമാർഒരിടവേളയ്ക്ക്ശേഷംഒരുമിച്ചുകൂടുന്നതും, ആ ഒത്തുചേരലിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ ചില കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം.  

അസ്‌ലം കെ.പുരയിൽ ഛായാഗ്രഹണവും ,  ജേക്സ് ബിജോയ് സംഗീതവും ,  ടി. ശിവാനന്ദേശ്വരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഈ സിനിമയിലെ ഒരു ഗാനം ഏതാനും ദിവസങ്ങൾക്ക് റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
 
 
 

No comments:

Powered by Blogger.