മികച്ച പ്രമേയവുമായി അക്ഷയ്കുമാറിൻ്റെ "Ram Setu".

Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK .


അഭിഷേക് ശർമ്മ സംവിധാനം ചെയ്ത  ഹിന്ദി ആക്ഷൻ  അഡ്വഞ്ചർ ചിത്രം " Ram Setu " തിയേറ്ററുകളിൽ എത്തി. 

അരുണ ഭാട്ടിയ ,വിക്രം മഹൽഹോത്ര എന്നിവർ ചേർന്ന്  85 കോടിരൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.അസീം മിശ്രഛായാഗ്രഹണവും,രാമേശ്വർ എസ്. ഭഗത്എഡിറ്റിംഗും, ഡാനിയേൽ ബി. ജോർജ്ജ് സംഗീതവും നിർവ്വഹിക്കുന്നു. 

ആദംസ് ബ്രിഡ്ജ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന രാമസേതുവിനെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്.  വസ്തുതകൾ, ശാസ്ത്രം ,ചരിത്ര പൈതൃകം എന്നിവയെഅടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിൻ്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. 
ഇന്ത്യൻസംസ്കാരത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട സിനിമ.

രാമ സേതു ഒരു മിഥ്യയോ യാഥാർത്ഥ്യമോ ? ഒരു പുരാവസ്തു ഗവേഷകൻ ശ്രീരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നപുരാണത്തിലെഇന്ത്യശ്രീലങ്കവെള്ളത്തിനടിയിലുള്ള പാലത്തിൻ്റെ ഉത്ഭവം കണ്ടുപിടിക്കണംഇതാണ്സിനിമയുടെപ്രമേയം. പുരാണ
ഇതിഹാസവും ചരിത്രവും തമ്മിലുള്ള വാദപ്രതിവാദമാണ് ഈ സിനിമ. 

ഡോ.ആര്യൻകുൽശ്രേഷ്ഠയായി അക്ഷയ് കുമാറും ,ഡോ. സാന്ദ്ര റെബെല്ലേയായി ജാക്വിലിൻ ഫെർണാണ്ടസും, ജെ.പിയായി തെലുങ്ക് നടൻ സത്യരാജ്  കാഞ്ചരണയും, പ്രൊഫസർ ഗായത്രിയായി 
നുഷ്രത്ത് ബറൂച്ചയും ഈ ചിത്രത്തിൽ വേഷമിടുന്നു. നാസർ ,അങ്കദ് രാജ് ,ശുഭം 
ജയ്കർ ,ജെനിഫർ പിക്കി നാറ്റോ ,പ്രമേശ് റാണ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അഭിഷേക് ശർമ്മ ,ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി എന്നിവരുടെ സംഭാഷണങ്ങൾമൂർച്ചയുള്ളതാണ്. മികച്ച ക്ലൈമാക്സിലും സിനിമ നിലകൊള്ളുന്നു. അക്ഷയ്കുമാറിൻ്റെഅഭിനയവും നന്നായിട്ടുണ്ട്.  

No comments:

Powered by Blogger.