"MONSTER " ത്രില്ലർ മൂവി. മോഹൻലാൽ മിന്നി. അഭിനയമികവുമായി ഹണിറോസ്. പ്രേക്ഷക ശ്രദ്ധ നേടി ലക്ഷ്മി മഞ്ജു. വൈശാഖിൻ്റെ മികച്ച സംവിധാനം . വ്യത്യസ്ത രചനയുമായി ഉദയ്കൃഷ്ണ.

Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ.
cpK desK.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന  മോഹൻലാൽ ചിത്രം " മോൺസ്റ്റർ" തീയേറ്ററുകളിൽ എത്തി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ചിത്രമാണിത്. 
പൂർണ്ണമായും ഒരു ക്രൈം ത്രില്ലർ ചിത്രമാണ് " മോൺസ്റ്റർ". നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കി ഒരുക്കിയ ചിത്രം കൂടിയാണിത്.    
" മോൺസ്റ്റർ" എന്നാൽ രാക്ഷസൻ എന്നാണ്.ഇവിടെ രാക്ഷസ സ്വഭാവം ഏതൊക്കെ നിലയിലാണ്പ്രകടിപ്പിക്കുന്നത്?

ഷീ ടാക്സി ഡ്രൈവറാണ് ഭാമിനി ( ഹണി റോസ് ).  കൊച്ചിൻ ഏയർപോട്ടിൽ എത്തുന്ന ലക്കിസിംഗിനെ ( മോഹൻലാൽ )കൂട്ടികൊണ്ട് പോകുന്നു. ചില കാര്യങ്ങൾ കൊച്ചിയിൽ ചെയ്തതിന് ശേഷം വൈകിട്ട് 7.30ന്  ഫ്ലൈറ്റിൽതിരികെപോകേണ്ടതുണ്ട് ലക്കി സിംഗിന്. ഭാമിനിയുടെ ഭർത്തവാണ് അനിൽ ചന്ദ്ര ( സുദേവ് നായർ).അനിൽ ഒരു അക്സിഡൻ്റ്പറ്റിവിശ്രമത്തിലാണ്. ലക്കിസിംഗ് ഭാമിനിയുടെ വിവാഹവാർഷികത്തിൽ
പങ്കെടുക്കുന്നു. അഞ്ച് വയസുള്ളമകളുമായിലക്കിസിംഗ്സൗഹൃദത്തിലകുന്നു.
ജോലിക്കാരിയാണ് ദുർഗ്ഗ മഞ്ജു ( ലക്ഷ്മി മഞ്ജു  ).ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന രീതിയിലാണ്.രണ്ടാം പകുതി തികച്ചും  ത്രില്ലർഗണത്തിലാണ്  സിനിമയുടെ പോക്ക്. 

രസകരമായ രീതിയിലാണ് മോഹൻലാൽ ലക്കിസിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 
മോഹൻലാൽ എന്ന നടൻ്റെ
അഭിനയസിദ്ധികളെ അനായാസേന ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം തന്നെയാണ് " മോൺസ്റ്റർ" .
" മരയ്ക്കാർ : അറബികടലിൻ്റെ സിംഹം " എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററിൽ എത്തുന്ന  മോഹൻലാൽ ചിത്രമാണിത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഉദയ്കൃഷണയാണ് തയ്യാറാക്കിയുള്ളത്. ആശീർവാദ്  സിനിമാസിൻ്റെ ബാനറിൽആൻ്റണിപെരുമ്പാവൂരാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത്.വൻ വിജയം നേടിയ
പുലിമുരുകനുശേഷംവൈശാഖ് ,ഉദയ് കൃഷ്ണ ,മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രമാണിത് .

സിദ്ദിഖ്, ജോണി ആൻ്റണി, കൈലാഷ്, കെ.ബി. ഗണേഷ്കുമാർ, ബിജുപപ്പൻ, ഇടവേള ബാബു ,ലെന, അഞ്ജലിനായർ,സാസ്വിക, സാധിക വേണുഗോപാൽ, 
ജഗപതിബാബു,ജോസ്ജോയൽഎന്നിവരോടൊപ്പംകുഞ്ഞാറ്റയായി ജെസ് സ്വീജനും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ബി.കെ. ഹരിനാരായണൻ ഗാനരചനയും , ദീപക്ദേവ് സംഗീതവും, സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും, ഷമീർ മുഹമ്മദ്എഡിറ്റിംഗും, ഷാജി നടുവിൽ കലാസംവിധാനവും, 
ജിതേഷ് പൊയ്യ മേക്കപ്പും, സുജിത് സുധാകരൻ കോസ്റ്റ്യും ഡിസൈൻ എന്നിവയും, 
ചീഫ്അസ്സോസ്സിയേറ്റ്ഡയറക്ടേർസ്  രാജേഷ് ആർ.കൃഷ്ണൻ, സിറാജ്കല്ല എന്നിവരും ,
ഫിനാൻസ്കൺട്രോളർ
മനോഹരൻ.കെ.പയ്യന്നൂരും ,
പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് നന്ദു പൊതുവാളും ,സജി സി.ജോസഫ്, പ്രൊഡക്ഷൻ  കൺട്രോളർ സിദ്ദു പനയ്ക്കൽ എന്നിവരാണ് അണിയറ ശിൽപ്പികൾ.

ഉദയ്ക്യഷ്ണയുടെ  കരിയറിലെ വളരെ വ്യത്യസ്തയുള്ള തിരക്കഥയാണിത്.വൈശാഖിൻ്റെ വേറിട്ട സംവിധാനവും മികച്ചതായി . ദീപക് ദേവിൻ്റെ പശ്ചാത്തലസംഗീതം ഗംഭീരം.
സതീഷ് കുറുപ്പിൻ്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയാം. ഹണിറോസിൻ്റെ സിനിമ കരിയറിലെ  ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിനി. കയ്യടിഅർഹിക്കുന്നപ്രകടനമാണ്ഹണിറോസിൻ്റേത്

ചിത്രത്തിൻ്റെ പ്രമേയം ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  വിഷയമാണ്. 

ലക്ഷ്മി മഞ്ജുവാണ് ഈ സിനിമയിലെ മറ്റൊരു പ്രേക്ഷകശ്രദ്ധ നേടിയ താരം. നടിയും,അവതാരകയും
നിർമ്മാതാവുമാണ് ലക്ഷ്മി മഞ്ജു .രണ്ട് ഫിലിം ഫെയർ അവാർഡുകൾ നേടിയ ലക്ഷ്മി മഞ്ജു തെലുങ്ക് നടൻ മോഹൻ ബാബുവിൻ്റെ മകളാണ്. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ലാസ് വെഗാസിയുടെയാണ് അരങ്ങേറ്റം. 

 

No comments:

Powered by Blogger.